ആറാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 27 വരെ തുടരും
2023 24 അക്കാദമിക് കലണ്ടർ പ്രകാരം 13ന് അവസാനിക്കേണ്ടിയിരുന്ന ആറാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 27 വരെ തുടരും. പ്രസ്തുത തീയതി വരെ അതിഥി അധ്യാപകർക്ക് തുടരാൻ വൈസ് ചാൻസിലർ അനുമതി നൽകിയതായി ഡെപ്യൂട്ടി രജിസ്ട്രാർ അറിയിച്ചു.
പരീക്ഷാ അപേക്ഷാ
എസ്ഡിഇ/ പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിഎസ്എസ്യുജി 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രിൽ 2023 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റർ എംബിഎ. ജൂലൈ 2023 റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി/ എംഎ മലയാളം നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.