സ്റ്റാറ്റിസ്റ്റിക്സില്‍ പിഎച്ച്ഡി പ്രവേശനം
സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പിഎച്ച്ഡി പ്രവേശനത്തിന് അര്‍ഹരായിട്ടുള്ള ജെആര്‍എഫ് നേടിയവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണ്ണയ ഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എംഎ ഹിസ്റ്ററി, എംഎ അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം അവസാനവര്‍ഷ എംഎ മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 24ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പിജി ഏപ്രില്‍/മെയ് 2022 മെയ് 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്
വിദൂരവിഭാഗത്തില്‍ പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പിജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ മെയ് രണ്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ വിവിധ ബിവോക് പരീക്ഷകളുടെ (റഗുലര്‍/സപ്ലിമെന്ററി, നവംബര്‍ 2021) ഫലം പ്രസിദ്ധീകരിച്ചു. വിശദി വിവരം സര്‍വകലാശാല വെബസൈറ്റില്‍.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
കാലിക്കട്ട് സര്‍വകലാശാലാ കായിക വിഭാഗം സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ക്ക് മെയ് ഒന്ന് വരെ അപേക്ഷിക്കാവുന്നതാണ്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍, ഖൊ ഖൊ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി, നീന്തല്‍ മുതലായ കായിക ഇനങ്ങളിലാണ് കോച്ചിംഗ് ക്യാമ്പ്. ആറ് മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം. അപേക്ഷാ ഫോറം സര്‍വകലാശാലാ വെബ്സൈറ്റിലും കായിക പഠന വിഭാഗത്തിലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9961690270, 8089011137