ബിഎഡ്, എംഎഡ് അപേക്ഷാ തീയതി നീട്ടി
കാലിക്കട്ട് സര്‍വകലാശാലാ 202021 അധ്യയന വര്‍ഷത്തെ ബിഎഡ്, ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയേഡ്) എംഎഡ് കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 17ന് വൈകീട്ട് അഞ്ചിന് വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ സ്വയം തിരുത്തല്‍ വരുത്തുന്നന്നതിനും പുതിയ കോളജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള സൗകര്യം 17 വരെ ലഭ്യമാണ്. തിരുത്തല്‍ വരുത്തിയതിനു ശേഷമുള്ള അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.
പരീക്ഷാഫലം
2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍, സിയുസിഎസ്എസ്, എംഎസ് സി അപ്ലൈഡ് ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
പത്താം സെമസ്റ്റര്‍ ബി ആര്‍ക്ക് ജൂലൈ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 27 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എംടെക് നാനോസയന്‍സ് ആൻഡ് ടെക്നോളജി 2019 നവംബര്‍ റഗുലര്‍/ സപ്ലമെന്ററി, നാലാം സെമസ്റ്റര്‍ എംടെക് നാനോസയന്‍സ് ആൻഡ് ടെക്നോളജി മാര്‍ച്ച് 2020 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ 20 വരേയും 170 രൂപ പിഴയോടു കൂടി 21 വരേയും ഫീസ് അടച്ച് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
ഒന്നാം സെമസ്റ്റര്‍ ബികോം ഓണേഴ്സ് (സിയുസിബിസിഎസ്എസ്യുജി) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എംടെക്. നാനോ സയന്‍സ് ആൻഡ് ടെക്നോളജി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 4, 5 തീയതികളില്‍ നടക്കും.