മാള കാര്‍മല്‍ കോളജിലെ ഒന്നാം സെമസ്റ്റര്‍ ബിവോക് (2018 പ്രവേശനം, 2019 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി മൂന്ന് വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും ഫീസടച്ച് ഫെബ്രുവരി ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.
നാലാം സെമസ്റ്റര്‍ എംപിഎഡ് (2014 മുതല്പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ജനുവരി 31 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും ഫീസടച്ച് ഫെബ്രുവരി മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.
സ്പെഷല്‍ പരീക്ഷ
സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കുള്ള കാലിക്കട്ട് സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ/ബികോം വൊക്കേഷണല്‍ /ബിഎ/ബിഎസ്ഡബ്ല്യൂ/ബിഎസ്സി/ബിഎസ്സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ /ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലര്‍ സ്പെഷല്‍ പരീക്ഷ 29ന് ആരംഭിക്കും.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
കാലിക്കട്ടില്‍ ഇനി തുല്യതാ സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് തുല്യത, റെക്കഗ്നിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഇനി ഓണ്‍ലൈനായും അപേക്ഷിക്കാം. ഇതിനായി ഡിജിറ്റല്‍ വിംഗ് പ്രത്യേകം തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വൈസ് ചാന്‍സലര്‍ ഡോ.വി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജ്യോതികുമാര്‍ , മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏതൊക്കെ ബിരുദങ്ങള്‍ക്കാണ് സര്‍വകലാശാലയുടെ അംഗീകാരമുള്ളത് എന്ന് വെബ്സൈറ്റില്‍ നിന്ന് അറിയാം. അപേക്ഷ സമര്‍പ്പിച്ച് കണ്ഫര്മേഷന് കിട്ടിയതിന് ശേഷം മാത്രമാണ് ഫീസടക്കേണ്ടത്. അപാകതയുള്ള അപേക്ഷകരെ വിവരമറിയിക്കും. അപേക്ഷകര്‍ അപാകതകള്‍ ഉടന്‍ പരിഹരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ സൗകര്യം വന്നതോടെ വിദ്യാര്‍ത്ഥികളുടെ ഏറെ നാളത്തെ ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെതന്നെ ഓണ്‍ലൈനാക്കിയിരുന്നു.
ഭിന്നശേഷി പുനരധിവാസം: ദേശീയ സെമിനാര്‍
തേഞ്ഞിപ്പലം: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ കാലിക്കട്ട് സര്‍വകലാശാല ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ നടക്കും.
ഓട്ടിസം, ന്യൂറോ ഡവലപ്മെന്റ് ഡിസോര്‍ഡര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏഴ് ശില്പശാലകള് സെമിനാറില്‍ നടക്കും. യുനെസ്കൊ പ്രതിനിധി ജുവാന്‍ പാബ്ലോ മിറാന്‍ഡ, പ്രഫ.ഷെഫാലി ഗുലാത്തി, പ്രഫ.എലിസബത്ത് ന്യൂവില്‍ എന്നിവര്‍ അടക്കം മൂന്നൂറ് ഗവേഷകരും പ്രഫഷണലുകളും പങ്കെടുക്കും. 30 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. കാലിക്കട്ട്
സര്‍വകലാശാലാ മനഃശാസ്ത്ര വിഭാഗവും കേരള സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കിയ സിഡിഎംആര്‍പിക്ക് കീഴില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പത്ത് കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നു. 7500 ഓളം ഭിന്നശേഷിക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
ത്രിദിന ദേശീയ സെമിനാര്‍
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫ്രോണ്ടിയേഴ്സ് ഇന്‍ കെമിക്കല്‍ സയന്‍സ് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 29 മുതല്‍ 31 വരെ ആര്യഭട്ട ഹാളിലാണ് സെമിനാര്‍ . രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇലക്ട്രോ കെമിസ്ട്രിയിലെയും മെറ്റീരിയല്‍ സയന്‍സിലെയും വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പഠനസാമഗ്രി വിതരണം
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം യുജി ഒന്നാം സെമസ്റ്റര്‍ (2019 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികള്‍ നാളെ പത്ത് മുതല്‍ അഞ്ച് വരെ അതത് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ രജിസ്റ്റര്‍ ചെയ്ത ബികോം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നിന്ന് പഠനസാമഗ്രികള്‍ കൈപ്പറ്റണം. എസ്ഡിഇ തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണം. വിതരണ കേന്ദ്രങ്ങളുടെയും വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍ (www.sdeuoc.ac.in). ഫോണ്‍: 0494 2400288, 2407356.
ബസു സിനം സിംഗിന്റെ മണിപ്പൂരി ഡാന്‍സ് ശ്രദ്ധേയമായി
തേഞ്ഞിപ്പലം: ലോക പ്രശ്സത നര്ത്തകന് ബസു സിനം സിംഗിന്റെയും സംഘത്തിന്റെയും മണിപ്പൂരി നൃത്തം കാലിക്കട്ട്സര്വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടന്നു. വിദ്യാർഥി ക്ഷേമ വിഭാഗത്തിന്റെ നേതൃത്തില്‍ ഡിഎസ്യുവും സ്പിക് മാകേയും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍ .ജോഷി, പരീക്ഷാ കണ്ട്രോളര് ഡോ.സി.സി.ബാബു, സിൻഡിക്കറ്റ് അംഗങ്ങളായ കെ.കെ.ഹനീഫ, ഡോ.റിജുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കട്ട് സര്‍വകലാശാലായില്‍ ലോക പ്രശസ്ത നര്ത്തകന് ബസു സിനം സിംഗും സംഘവും മണിപ്പൂരി നൃത്തം അവതരിപ്പിക്കുന്നു).
അന്തര്‍ ദേശീയ വംശീയ സംഗീത ശില്പശാല
തേഞ്ഞിപ്പലം: കാലിക്കട്ട്സര്വകലാശാലാ സ്കൂള്‍ ഓഫ് ഫോക്ലോര് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ അന്തര്‍ദേശീയ വംശീയ സംഗീത ശില്പശാലയ്ക്ക് സര്‍വകലാശാലയില്‍ തുടക്കമായി. ശില്പശാല കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എത്നോമ്യൂസിക്കോളജി പ്രഫസറും ഫോക്ലോറിസ്റ്റുമായ ആമി റൂത്ത് കാതലിന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ പാരമ്പര്യ സംഗീതത്തെക്കുറിച്ചും സംഗീത ഉപകരണങ്ങളെക്കുറിച്ചുമുള്ള ക്ലാസുകളും വീഡിയോ ഡോക്യുമെന്റേഷനുകളും നടത്തി. വിവിധ രാജ്യങ്ങളിലെ വംശീയ സംഗീത പാരമ്പര്യങ്ങളെപറ്റിയുള്ള വിവിധ സെഷനുകള്‍ ശില്പശാലയുടെ ഭാഗമായുണ്ടാവും. ചടങ്ങില്‍ പഠനവകുപ്പ് അധ്യക്ഷ ഡോ.സി.കെ.ജിഷ, സിനീഷ് വേലിക്കുനി, ഡോ.പി.വിജിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. 25ന് സമാപിക്കും.
ശില്പശാല ആരംഭിച്ചു
തേഞ്ഞിപ്പലം: വെബ് ഓതറിംഗ് ആൻഡ് ഡിസൈനിംഗില്‍ കാലിക്കട്ട് സര്‍വകലാശാലയില്‍ ത്രിദിന ദേശീയ ശില്പശാല തുടങ്ങി. ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വെബ്സൈറ്റ് ക്രിയേഷന്, ഡിസൈനിംഗ്, ഓതറിംഗ് തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാല സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.സി. എല്‍ .ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.മുഹമ്മദ് ഹനീഫ, ഡോ.വിജയകുമാര്‍ , ഡോ.ടി.എ.അബ്ദുല്‍ അസീസ്, ഒ.കെ.ബിന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. നാളെ സമാപിക്കും.
കാലിക്കട്ട് സര്‍വകലാശാലയില്‍ വെബ് ഓതറിംഗ് ആൻഡ് ഡിസൈനിംഗില്‍ ത്രിദിന ദേശീയ ശില്പശാല രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ഉദ്ഘാടനം ചെയ്യുന്നു