കോളജുകളിൽ സീറ്റ് വർദ്ധനവിന് അപേക്ഷ ക്ഷണിച്ചു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ നിലവിലുള്ള കോഴ്സുകൾക്ക് 202021 അധ്യയന വർഷത്തേക്ക് സീറ്റ് വർദ്ധനവിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ ഡിസംബർ ഏഴു വരെയും പിഴയോടെ ഡിസംബർ 31 വരെയും അപേക്ഷിക്കാം. അപേക്ഷാ ഫോം 555 രൂപ ചലാൻ രസീതി സഹിതം ആവശ്യപ്പെട്ടാൽ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ സ്റ്റോറിൽ നിന്ന് നേരിട്ടും ചലാനും സ്റ്റാന്പൊട്ടിച്ച് വിലാസമെഴുതിയ കവറും സഹിതം ജോയിന്റ് രജിസ്ട്രാർ, ഭരണവിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ അപേക്ഷിച്ചാൽ തപാലിലും ലഭിക്കും. 201920 അധ്യയന വർഷം ആരംഭിച്ച കോളജുകൾ സീറ്റ് വർദ്ധനവിന് അപേക്ഷിക്കേണ്ടതില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.