University News
എ​ൻ​എ​സ്എ​സ് എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്: ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​എം​പാ​ന​ൽ​ഡ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് ട്രെ​യി​നിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​സി​എ റ​ഗു​ല​ർ/ ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം: മൂ​ന്നാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ്

സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, വ​ട​ക​ര, കു​റ്റി​പ്പു​റം, മു​ട്ടി​ൽ, മ​ഞ്ചേ​രി, തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പു​തു​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ത​ളി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള ഓ​പ്പ​ണ്‍/​റി​സ​ർ​വേ​ഷ​ൻ ഒ​ഴി​വി​ലേ​ക്ക് എം​സി​എ റ​ഗു​ല​ർ/​ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന മൂ​ന്നാം​ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കും.

മേ​യ് 16ന് ​ന​ട​ത്തി​യ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. 20ന് ​ന​ട​ത്തി​യ എം​സി​എ എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ കൗ​ണ്‍​സ​ലിം​ഗി​ൽ പ​ങ്കെ​ടു​ക്ക​ണം. എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഇ​സി വി​ഭാ​ഗ​ത്തി​നും അ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​നും ന​ൽ​കും. ബി​പി​എ​ൽ സീ​റ്റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലെ​ങ്കി​ൽ ഓ​പ്പ​ണ്‍ വി​ഭാ​ത്തി​ന് ന​ൽ​കും. സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്ന് അ​ഡ്മി​റ്റ് കാ​ർ​ഡും ആ​ന്‍റി റാ​ഗിം​ഗ് അ​ഫി​ഡ​വി​റ്റും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം എ​ത്ത​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407422.

സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​എ​സ് സി ​പ്ര​വേ​ശ​നം

സി​സി​എ​സ്ഐ​ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്, മ​ഞ്ചേ​രി, വ​ട​ക​ര, തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള (ഓ​പ്പ​ണ്‍/ റി​സ​ർ​വേ​ഷ​ൻ) സീ​റ്റു​ക​ളി​ൽ എം​എ​സ് സി ​പ്ര​വേ​ശ​നം ആ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ 10.30ന് ​അ​ത​ത് സി​സി​എ​സ്ഐ​ടി​ക​ളി​ൽ ന​ട​ക്കും. 20ന് ​ന​ട​ത്തി​യ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ക്ക​ണം. മേ​യ് 16ലെ ​പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം എ​ത്ത​ണം. ഫീ​സ്: 33,050 രൂ​പ. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407422.

എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ നീ​ട്ടി. മാ​ർ​ച്ച് 22ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം കോ​ഴ്സു​ക​ൾ​ക്ക് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 650 രൂ​പ, എ​സ് സി/ ​എ​സ്ടി 440 രൂ​പ. ര​ണ്ട് കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഒ​റ്റ​ത്ത​വ​ണ ഫീ​സ് അ​ട​ച്ചാ​ൽ മ​തി. എം​എ​സ് സി ​ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ ആ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ബ​യോ​ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലും, എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് എ​ട്ടി​ന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ലും ന​ട​ക്കും. അ​പേ​ക്ഷി​ച്ച​വ​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ഐ.​ഡി സ​ഹി​തം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407551, 2407403.

സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ എ​ൽ​എ​ൽ​എം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എ​ൽ​എ​ൽ​എം (സ്വാ​ശ്ര​യം, ഒ​രു വ​ർ​ഷം) പ്ര​വേ​ശ​ന​ത്തി​ന് ഒ​ഴി​വു​ള്ള എ​സ് സി (​മൂ​ന്ന്), എ​സ്ടി (മൂ​ന്ന്) ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ആ​ഗ​സ്റ്റ് മൂ​ന്ന് വ​രെ നീ​ട്ടി. ഇ​പെ​യ്മെ​ന്‍റാ​യി ജ​ന​റ​ൽ 835 രൂ​പ, എ​സ് സി/​എ​സ്ടി 470 രൂ​പ അ​ട​ച്ച് www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ എ​ൻ​ട്ര​ൻ​സ് കോ​ഴ്സ​സ് ലി​ങ്കി​ലെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ക്യാ​പ് ഐ​ഡി ന​ന്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ആ​റി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഫോ​ണ്‍ : 0494 2407584, 2407016. പ​രീ​ക്ഷ​ക്ക് ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ട്, ഐ.​ഡി പ്രൂ​ഫ് സ​ഹി​തം ഹാ​ജ​രാ​ക​ണം.

ഫൈ​ന​ൽ പി​ജി ഹാ​ൾ​ടി​ക്ക​റ്റ്

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ/ എം​എ​സ് സി/ ​എം​കോം പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഹാ​ൾ​ടി​ക്ക​റ്റി​ൽ കാ​ണു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. പ​രീ​ക്ഷാ കേ​ന്ദ്രം ഉ​റ​പ്പു​വ​രു​ത്താ​ൻ വെ​ബ്സൈ​റ്റി​ലെ വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. മാ​ന്വ​ലാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​ണം.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫാ​ഷ​ൻ ആ​ന്‍റ് ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് 12 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം​പി​എ​ഡ് ഒ​ന്നാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2019, ര​ണ്ടാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News