കാലിക്കട്ട് സർവകലാശാല അറിയിപ്പുകൾ സൗജന്യ ഫാബ്രിക് പെയിന്റിംഗ് ആൻഡ് സാരി ഡിസൈനിംഗ് പരിശീലനം
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റിൽ നടത്തുന്ന ഫാബ്രിക് പെയിന്റിംഗ് ആൻഡ്സാരി ഡിസൈനിംഗ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30നകം രജിസ്റ്റർ ചെയ്യണം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകൻ വഹിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോണ് : 0494 2407360.
ഫാർമസിസ്റ്റ് അഭിമുഖം
ഹെൽത്ത് സെന്ററിലേക്ക് ഫാർമസിസ്റ്റ് (നൈറ്റ് ഷിഫ്റ്റ്) തസ്തികയിൽ അപേക്ഷിച്ചവർക്കായി മാർച്ച് 12ന് നടത്താനിരുന്ന് മാറ്റിവെച്ച അഭിമുഖം ഓഗസ്റ്റ് ഒന്നിന് 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി ഹോം സയൻസ്ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.