പിജി പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം
പഠനവകുപ്പ്, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയില്‍ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംസിഎ, എംഎസ് സി റേഡിയേഷന് ഫിസിക്സ് (എസ് സി/ എസ്ടി സീറ്റ്), എംഎസ് സി മാത്തമാറ്റിക്സ് (എസ് സി/ എസ്ടി സീറ്റ്) എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി 15 വരെ നീട്ടി. അപേക്ഷാ ഫീ ജനറല്‍ 650 രൂപ, എസ് സി/ എസ്ടി 440 രൂപ. രണ്ടില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 50 രൂപ വീതം അപേക്ഷാ ഫീസിനൊപ്പം ഒന്നിച്ച് അടക്കണം. പരീക്ഷാ തിയതി 20ന് സിസിഎസ്ഐടിയില്‍ നടക്കും. എം.സി.എ 10.30 മുതല്‍ 12.30 വരെ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ട് മുതല്‍ നാല് വരെ. വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റര്‍ ബിഎസ് സി ഫിസിക്സ് (കോംപ്ലിമെന്ററി) സിയുസിബിസിഎസ്എസ് പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ ഫിസിക്സ് അധ്യാപകര്‍ 12ന് തിരൂരങ്ങാടി പിഎസ്എംഒ കോളജിലും തൃശൂര്‍ ജില്ലയിലെ അധ്യാപകര്‍
22ന് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലും 10.30ന് ഹാജരാകണം.
നാലാം സെമസ്റ്റര്‍ ബിഎസ് സി ബോട്ടണി/ പ്ലാന്റ് സയന്‍സ് (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ ബോട്ടണി/ പ്ലാന്റ് സയന്‍സ് അധ്യാപകര്‍ 15ന് 10.30ന് മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജില്‍ ഹാജരാകണം.
നിയമ പഠനവകുപ്പില്‍ കോഓര്‍ഡിനേറ്റര്‍: കരാര്‍ നിയമനം
നിയമ പഠനവകുപ്പില്‍ (സ്വാശ്രയം) കോഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 23. യോഗ്യത: എല്‍എല്‍എം, നെറ്റ്, പിഎച്ച്ഡിയും സര്‍വകലാശാല/ കോളജുകളില്‍ പത്ത് വര്‍ഷത്തെ അധ്യാപന പരിചയവും. പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും. വിരമിച്ച 65 വയസി താഴെയുള്ള അധ്യാപകരെയും പരിഗണിക്കും. പ്രതിമാസ മൊത്ത വേതനം: 30,000 രൂപ. വിവരങ്ങള്‍ www.uoc.ac.in വെബ്സൈറ്റില്‍.
എന്‍എസ്എസ് അവാര്‍ഡ്: തിയതി നീട്ടി
എന്‍എസ്എസ് 201819 വര്‍ഷത്തെ മികച്ച എന്‍എസ്എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസര്‍, വളണ്ടിയര്‍ എന്നീ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയതി 15 വൈകുന്നേരം അഞ്ച് വരെ നീട്ടി.
ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എംഎസ് സിക്ക് സീറ്റ് ഒഴിവ്
ലൈഫ് സയന്‍സ് പഠനവകുപ്പില്‍ എംഎസ് സി ബയോകെമിസ്ട്രിക്ക് ബിപിഎല്‍, എംഎസ് സി ഹ്യൂമണ്‍ ഫിസിയോളജിക്ക് ഇടിബി വിഭാഗത്തിനും ഓരോ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗക്കാര്‍ 15ന് രാവിലെ 11 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
എംഎ ഫോക്ലോര് പ്രവേശന പരീക്ഷ
സ്കൂള്‍ ഓഫ് ഫോക്ലോര് സ്റ്റഡീസില്‍ എംഎ ഫോക്ലോറിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവര്‍ 15ന് രാവിലെ പത്തിന് പ്രവേശന പരീക്ഷക്കും രണ്ടിന് അഭിമുഖത്തിനും അപേക്ഷയുടെ പകര്‍പ്പ് സഹിതം പഠനവകുപ്പില്‍ ഹാജരാകണം.
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനം: തിയതി നീട്ടി
വിദൂരവിദ്യാഭ്യാസം ഡിഗ്രി, പിജി പ്രവേശനത്തിന് പിഴകൂടാതെ അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. വിജ്ഞാപനം www.sdeuoc.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494, 2400288.
ബിഎസ് സി നഴ്സിംഗ് സപ്ലിമെന്ററി പ്രാക്ടിക്കല്‍
നാലാം വര്‍ഷ ബിഎസ് സി നഴ്സിംഗ് സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷയുടെ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
ഏഴാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി പരീക്ഷാ കേന്ദ്രം
18ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി പരീക്ഷക്ക് മുതലമട പിസാറ്റ് എഞ്ചിനീയറിംഗ് കോളജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ പാലക്കാട് എന്‍എസ്എസ് എൻജിനീയറിംഗ് കോളജിലും, മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ കുളപ്പുള്ളി അല്‍ അമീന് എഞ്ചിനീയറിംഗ് കോളേജിലും, മഞ്ചേരി ഏറനാട് നോളേജ് സിറ്റി ഓഫ് എൻജിനീയറിംഗ് കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ പട്ടിക്കാട് എംഇഎ എൻജീനീയറിംഗ് കോളജിലും പരീക്ഷ എഴുതണം.
പരീക്ഷാഫലം
എൻജിനീയറിംഗ് കോളജിലെ (ഐ.ഇ.ടി) ഏഴാം സെമസ്റ്റര്‍ ബിടെക് (14 സ്കീം) നവംബര്‍ 2018 റഗുലര്‍ പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
ബിരുദ പ്രവേശനം
ബിരുദ പ്രവേശന നാലാം അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനം താഴെ കൊടുത്ത പ്രകാരം നടക്കും. നാലാം അലോട്ട്മെന്റിന് ശേഷം കോളജുകളില്‍ നിലനില്‍ക്കുന്ന (എസ് സി/ എസ്ടി വിഭാഗം സീറ്റുകള്‍ ഒഴിച്ച്) ഒഴിവുകള്‍ നികത്തുന്നതിന് കോളജുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ ലിസ്റ്റ് 11ന് ഉച്ചക്ക് ഒന്നുവരെ അയക്കും. പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് 16ന് ഉച്ചക്ക് ഒന്നുവരെ അതത് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സയമം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം.
റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്ന് അതത് കോളജുകള്‍ 16ന് ഉച്ചക്ക് രണ്ടിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, 18വരെ പ്രവേശനം നല്‍കും. 12ന് വൈകുന്നേരം അഞ്ചിന് എസ് സി/ എസ്ടി വിഭാഗക്കാര്‍ക്ക് ഒരു സ്പെഷ്യല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് 16ന് മൂന്ന് വരെ പ്രവേശനം എടുക്കാം. ഹയര്‍ ഓപ്ഷനോടെ പ്രവേശനം എടുത്തവര്‍, ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍, റീഓപ്ഷന് നടത്തിയവര്‍ എന്നിവരെയാണ് സ്പെഷ്യല്‍ അലോട്ട്മെന്റിന് പരിഗണിക്കുക. ഇതിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കാത്ത ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ റദ്ദ് ചെയ്യണം. റദ്ദ് ചെയ്യാത്തപക്ഷം ഏതെങ്കിലും ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം ഇപ്പോള്‍ നിലവിലുള്ള അഡ്മിഷന് ഒഴിവാക്കി പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം. എസ് സി/ എസ്ടി വിഭാഗക്കാര്‍ക്ക് രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്റ് 18ന് നടത്തും.