ഒന്നാം സെമസ്റ്റർ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ പരീക്ഷ ഒാഗസ്റ്റ് 2022 - പരീക്ഷാ രജിസ്ട്രേഷൻ
ഒാഗസ്റ്റ് 24 മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ (2021 സ്കീം) പരീക്ഷയ്ക്കു 22 മുതൽ ഒാഗസ്റ്റ് നാലുവരെ ഓൺലൈയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒാഗസ്റ്റ് ആറുവരേയും 335 രൂപ സൂപ്പർ ഫൈനോടുകൂടി ഒാഗസ്റ്റ് ഒന്പതുവരേയും രജിസ്ട്രേഷൻ നടത്താം.
ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മേയ് 2022 പ്രാക്ടിക്കൽ പരീക്ഷാ തിയതി
26 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2012, 2010 സ്കീമുകൾ) പാർട്ട് ഒന്ന്, രണ്ട്) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പുനഃക്രമീകരിച്ച തിയറി പരീക്ഷാ തിയതി
18ന് ആരംഭിക്കുന്ന ഫൈനൽ ബിഎച്ച്എം എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 ആൻഡ് 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു പ്രസിദ്ധീകരിച്ചു.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഒാഗസ്റ്റ് 2022 തിയറി പരീക്ഷാ തിയതി
ഒാഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്) പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
മെഡിക്കൽ പിജി ഡിഗ്രി/ഡിപ്ലോമ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷ മേയ് 2022 ഫലം പ്രസിദ്ധീകരിച്ചു
2022 മേയിൽ നടത്തിയ മെഡിക്കൽ പി ജി ഡിഗ്രി/ഡിപ്ലോമ റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 18നകം അപേക്ഷിക്കേണ്ടതാണ്.
സെക്കന്ഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ പരീക്ഷ ഫെബ്രുവരി 2022 റീടോട്ടലിംഗ് ഫലം
2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ (2019 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.