മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡിഎം & എംസിഎച്ച്) റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് 2022 - പരീക്ഷാ രജിസ്ട്രേഷൻ
ഒാഗസ്റ്റ് 22ന് ആരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (ഡിഎം & എംസിഎച്ച്) റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 18 മുതൽ 27 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110 രൂപ ഫൈനോടുകൂടി ഒാഗസ്റ്റ് നാലുവരേയും 335 രൂപ സൂപ്പർഫൈനോടുകൂടി ഒാഗസ്റ്റ് 10 വരേയും രജിസ്ട്രേഷൻ നടത്താം.
രണ്ടാം വർഷ ഫാംഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 2022
18ന് ആരംഭിക്കുന്ന രണ്ടാം വർഷ ഫാംഡി പോസ്റ്റ് ബാക്കുലറേറ്റ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 2022
18ന് ആരംഭിക്കുന്ന അഞ്ചാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 2022 ഫലം പ്രസിദ്ധീകരിച്ചു
2022 ഏപ്രിലില് നടത്തിയ മൂന്നാം സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 20നു വൈകീട്ട് അഞ്ചിനകം അപേക്ഷിച്ചിരിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ മേയ് 2022 ഫലം പ്രസിദ്ധീകരിച്ചു
2022 മേയിൽ നടത്തിയ നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഇരുപത്തൊന്നിനകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ പരീക്ഷ ഫെബ്രുവരി 2022 റീടോട്ടലിംഗ് ഫലം
2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി റെഗുലർ (2019 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.