University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ അഞ്ചുവർഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ കം​പ്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ (എ​സ്‌​സി 4, എ​സ്ടി ഒ​ന്ന്) ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ രാ​വി​ലെ 11.30 ന് ​അ​സ​ൽ ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ഫി​സി​ക്ക​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​ത്തി​ല​അ​ധി​കം മാ​ർ​ക്കോ​ടെ 12ാം ക്ലാ​സ് പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ളെ രാ​വി​ലെ 10.30ന് ​പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണം.

ഹ​യ​ർ ഓ​പ്ഷ​ൻ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​ന്

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദ് ചെ​യ്യു​വാ​ൻ ജൂ​ലൈ അ​ഞ്ചു വ​രെ അ​വ​സ​ര​മു​ണ്ട്. ഇ​തി​ന​കം പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജി​ൽ പെ​ർ​മ​ന​ന്‍റ് അ​ഡ്മി​ഷ​ൻ എ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ർ​ബ​ന്ധ​മാ​യും റ​ദ്ദ് ചെ​യ്യേ​ണ്ട​താ​ണ്. അ​തു​പോ​ലെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ താ​ല്പ​ര്യ​മി​ല്ലാ​ത്ത ഓ​പ്ഷ​നു​ക​ളു​ണ്ടെ​ങ്കി​ൽ റ​ദ്ദ് ചെ​യ്യ​ണം.

ജോ​യി​ന്‍റ് എം​എ​സ്‌​സി; റാ​ങ്ക് ലി​സ്റ്റ്

202425 അ​ക്കാ​ദ​മി​ക വ​ർ​ഷം ജോ​യി​ന്‍റ് എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളാ​യ എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി)/​എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ജൂ​ലൈ നാ​ലി​ന​കം [email protected] എ​ന്ന ഐ​ഡി​യി​ലേ​ക്ക് ഇ​മെ​യി​ൽ അ​യ​ക്ക​ണം

പ​രീ​ക്ഷാ തീ​യ​തി പു​തു​ക്കി നി​ശ്ച​യി​ച്ചു

ചോ​ദ്യ പേ​പ്പ​റി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/ എം​എ​സ്‌​സി കെ​മി​സ്ട്രി വി​ത്ത് ഡ്ര​ഗ് കെ​മി​സ്ട്രി സ്പെ​ഷ​ലൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഫി​സി​ക്ക​ൽ കെ​മി​സ്ട്രി–II (MSCHE02C11/MSCHD02C11) പ​രീ​ക്ഷ ജൂ​ലൈ 10ന് ​ന​ട​ത്തു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചു.

പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഒ​ക്ടോ​ബ​ർ 2023) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

നാ​ളെ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2024, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്‌​സി ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, ഹി​സ്റ്റ​റി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ന​വം​ബ​ർ 2022 (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 17 വ​രെ സ്വീ​ക​രി​ക്കും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 17 വ​രെ സ്വീ​ക​രി​ക്കും.

നാ​ലു​വ​ർ​ഷ ബി​രു​ദം; അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി

ക​ണ്ണൂ​ർ: നാ​ലു​വ​ർ​ഷ ബി​രു​ദ (എ​ഫ്‌​വൈ​യു​ജി‌​പി) വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഏ​ക​ദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചു. ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന​റ്റം​ഗം കെ.​പി. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റം​ഗ​വും എ​ഫ്‌​വൈ യു​ജി​പി കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ കെ.​വി. പ്ര​മോ​ദ് കു​മാ​ർ ക്ലാ​സെ​ടു​ത്തു. പ്ര​ത്യു​ഷ് പു​രു​ഷോ​ത്ത​മ​ൻ, അ​ലി കു​യ്യാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.