University News
ബി​എ​ഡ് പ്ര​വേ​ശ​നം; അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി ലേ​യും ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ലേ​യും ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി. അ​ഫി​ലി​യേ​റ്റ​ഡ് ബി​എ​ഡ് കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‍​മെ​ന്‍റ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്നീ​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും മ​റ്റു രേ​ഖ​ക​ളും സ​ഹി​തം അ​താ​തു കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ഓ​ഗ​സ്റ്റ്12​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (പി​ജി​ഡി​സി​പി), റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2024 പ​രീ​ക്ഷ​ക​ൾ​ക്ക് 10 മു​ത​ൽ 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും17 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.

ഓ​ഗ​സ്റ്റ്21 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി (പി​ജി​ഡി എ​ൽ​ഡി) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2024 പ​രീ​ക്ഷ​ക​ൾ​ക്ക് 17 മു​ത​ൽ 20 വ​രെ പി​ഴ​യി​ല്ലാ​തേ​യും 22വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

പ​രീ​ക്ഷ​ക​ൾ മാ​റ്റി

ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം​സെ​മ​സ്റ്റ​ർ ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (ഏ​പ്രി​ൽ 2024 ), അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (മേ​യ് 2024) പ​രീ​ക്ഷ​ക​ൾ നാ​ലി​ന് ന​ട​ക്കും. പ​രീ​ക്ഷാ സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ​ഡ്: സ്പോ​ർ​ട്സ് ക്വാ​ട്ട

2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ലെ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​ന് ശേ​ഷം പ്ര​സ്തു​ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും സ്പോ​ർ​ട്സി​ലു​ള്ള നേ​ട്ട​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ്, മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സ് പി ​ഒ, ക​ണ്ണൂ​ർ 670 567 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ജോ​യി​ന്‍റ് എം​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളാ​യ
എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്നോ​ള​ജി) ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​എ​സ്എ​സ് റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2024 പ​രീ​ക്ഷ​ക​ളു​ടെ നോ​മി​ന​ൽ റോ​ൾ/ ഹാ​ൾ​ടി​ക്ക​റ്റ് (പ്രൊ​വി​ഷ​ണ​ൽ) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​ഇ​എ​സ് (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ), ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സ്‌​കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഫൈ​വ് ഇ​യ​ർ ഇ​ൻ​റ്റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ഇ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്‌​ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്നു രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പി​ൽ നേ​രി​ട്ട് എ​ത്ത​ണം. ഫോ​ൺ: 04972782441.