University News
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് ക്യാ​മ്പ​സി​ലെ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ഇ​തി​നാ​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ബു​ധ​നാ​ഴ്‌​ച്ച രാ​വി​ലെ 10.30 ന് ​കാ​സ​ർ​ഗോ​ഡ് കാ​മ്പ​സി​ൽ ന​ട​ക്കും. വി​ഷ​യ​ങ്ങ​ളി​ൽ എം ​എ​സ് സി/​എം എ, ​എം എ​ഡ്, നെ​റ്റ്, പി ​എ​ച്ച് ഡി ​എ​ന്നി​വ​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കൃ​ത്യ​സ​മ​യ​ത്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 6238197279, 04994230975

പ​രീ​ക്ഷാ​ഫ​ലം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ആ​റാം സെ​മ​സ്റ്റ​ർ ബി ​എ/ ബി ​കോം/ ബി ​ബി​എ/​ബി എ ​അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ബി​രു​ദ (റെ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്റ്/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2024, പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. മാ​ർ​ക്ക്‌​ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പെ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ലൈ11 വ​രെ സ്വീ​ക​രി​ക്കും. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം

2024 ഏ​പ്രി​ൽ മാ​സം വി​ജ​യ​ക​ര​മാ​യി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ (2021 അ​ഡ്മി​ഷ​ൻ) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ജൂ​ലൈ ഒ​ന്നു​മു​ത​ൽ അ​പേ​ക്ഷി​ക്കാം. ഇം​പ്രൂ​വ്മെ​ന്‍റ്/ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ ഫൈ​ന​ൽ ഗ്രേ​ഡ് കാ​ർ​ഡി​ൽ ചേ​ർ​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‌ അ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ എ​ബി​സി​ഐ​ഡി ഉ​ണ്ടാ​ക്കു​ക​യും അ​വ അ​പേ​ക്ഷ​യി​ലെ നി​ർ​ദ്ദി​ഷ്ട കോ​ള​ത്തി​ൽ ചേ​ർ​ക്കു​ക​യും വേ​ണം. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ്പോ​ർ​ട്ട​ലി​ൽ കൊ​ടു​ത്ത നി​ർ​ദ്ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വാ​യി​ച്ചു മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​മ്പ​സി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന അ​ഞ്ചു​വ​ർ​ഷ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ഇ​ൻ ഫി​സി​ക്ക​ൽ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്കോ​ടെ പ​ന്ത്ര​ണ്ടാം ത​രം പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 10:30 ന് ​പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ലെ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്ക​ണം.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ആ​ന്ത്രോ​പോ​ള​ജി ഇ​ന്‍റ​ഗ്രേ​റ്റ​ഡ്‌ കോ​ഴ്‌​സി​ന് എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റു​ക​ളും, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത​യു​ള്ള​വ​ർ ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 10 ന് ​വ​കു​പ്പ് ത​ല​വ​ൻ മു​മ്പാ​കെ സ​ർ​ട്ടി​ഫി​ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​വ​ണം. ഫോ​ൺ: 9447380663.

ക്ലാ​സു​ക​ൾ ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ, പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ അ​ഞ്ച് വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ എ​ന്നി​വ ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്.

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ സ്‌​കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഫൈ​വ് ഇ​യ​ർ ഇ​ൻ​റ്റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ഇ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്‌​ത സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പി​ൽ നേ​രി​ട്ട് എ​ത്ത​ണം. ഫോ​ൺ: 04972782441.