University News
ബിഎഡ് ഉറുദു; ഇപ്പോൾ അപേക്ഷിക്കാം
2024 25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പുതുതായി ആരംഭിച്ച ബിഎഡ് ഉറുദു പ്രോഗ്രാമിലേക്ക് ജൂലൈ നാലുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസിലെ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് എംകോം പ്രോഗ്രാമിൽ ജനറൽ, എസ്‌സി, എസ്‌ടി, മുസ്ലിം, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ ഒന്ന്,രണ്ട് തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് പഠനവകുപ്പിൽ എത്തിച്ചേരണം. ഫോൺ: 7510396517

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംകോം ഡിഗ്രി നാലാം സെമസ്റ്റർ ബിഎ/ ബിഎ അഫ്സൽ ഉൽ ഉലമ/ ബിടിടിഎം/ ബിഎസ്ഡബ്ല്യൂ ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024, പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 10ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ് പ്രോഗ്രാമിൽ എസ് സി/ എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ (എസ് സി 4, എസ് ടി 1)ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനവകുപ്പിൽ എത്തിച്ചേരണം.

ഓപ്ഷനുകൾ മാറ്റുന്നതിന് അവസരം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ 2024 25 അധ്യയന വർഷത്തിലെ ബിരുദ പ്രവേശനത്തിനായി നൽകിയ അപേക്ഷയിലെ ഓപ്ഷനുകൾ മാറ്റുന്നതിന് ജൂലൈ ഒന്നു മുതൽ അഞ്ചുവരെ അവസരമുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 200/രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിനു ശേഷം ഓപ്ഷൻസ് അപേക്ഷകർക്ക് തന്നെ മാറ്റാവുന്നതാണ്.
കോളജിൽ പ്രവേശനം നേടിയവർക്ക് അവസരത്തിൽ ഓപ്ഷനുകൾ മാറ്റുവാൻ സാധിക്കുന്നതല്ല. അപേക്ഷകർക്ക് സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നതിന് വേണ്ടി ഓപ്ഷനുകൾ മാറ്റുവാൻ അവസരം നൽകുന്നതാണ്.

ബിരുദ പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ജൂലൈ അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അധ്യാപക നിയമനം

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്‍ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റന്‍റ് പ്രഫസറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള ഇൻറർവ്യൂ ജൂലൈ അഞ്ചിനു രാവിലെ 10:30 ന് പഠനവകുപ്പിൽ നടത്തും. എംപിഎഡ്, നെറ്റ്, പിഎച്ച്ഡി എന്നിവയാണ് യോഗ്യത. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ എംപിഎഡ് പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947988890 എന്ന നമ്പറിൽ ബന്ധപ്പെടുക.

സെലക്ഷൻ മെമ്മോ

202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ എംപിഇഎസ് പ്രോഗ്രാമിന്‍റെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെലക്ഷൻ മെമ്മോയിൽ പറയുന്ന രേഖകളുമായി പഠന വകുപ്പിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.