University News
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ റെഗുലർ/ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി (2020, 21 അഡ്‌മിഷൻ) നവംബർ 2023, ബിഎ/ ബികോം/ ബിബിഎ/ ബിഎ അഫ്‌സൽ ഉൽ ഉലമ ബിരുദ പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്‌റ്റിന്‍റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. പുന:പരിശോധന,സൂക്ഷ്‌മ പരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ജൂലൈ ഒന്പതുവരെ സ്വീകരിക്കുന്നതാണ്.

മാർക്ക്‌ലിസ്റ്റ് വിതരണം

കണ്ണൂർ സർവകലാശാല നടത്തിയ ബിടെക് ഡിഗ്രി ഏഴാം സെമസ്റ്റർ (നവംബർ 2022), എട്ടാം സെമസ്റ്റർ (ഏപ്രിൽ 2023) സപ്ലിമെന്‍ററി മേഴ്‌സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 28 തീയതി മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ വച്ച് വിതരണം ചെയ്യുന്നതാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്‍റഗ്രേറ്റഡ്‌ പ്രോഗ്രാമിന് എസ്‌സി, എസ്ടി, ഒബിഎച്ച് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒബിഎച്ചിന്‍റെ അഭാവത്തിൽ മറ്റുള്ള വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യതയുള്ളവർ 29ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 9447380663.

സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസ് പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സയൻസ് വിഷയങ്ങളിൽ 50 ശതമാനത്തിൽ അധികം മാർക്കോടെ പന്ത്രണ്ടാം തരം പാസായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 29 ന് രാവിലെ 10:30 ന് പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് പഠനം വകുപ്പിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം.

യോഗ; ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസ് കായികപഠന വകുപ്പിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗഎഡ്യൂക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് 2024 25 വർഷത്തെ പ്രവേശനത്തിനായി ജൂലൈ 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.