University News
പിജി പ്രവേശനം; തീയതി നീട്ടി
കണ്ണൂർ സർവകാലശാലയിലെ 202425 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./ എയ്ഡഡ് /ഗവ. എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ/ സെൽഫ് ഫൈനാൻസിംഗ്) പിജി പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടി.

ബി എ അഫ്സൽഉൽഉലമ പ്രവേശനം

2024 25 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളജുകളിലെ ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോളജ് പ്രവേശനം ഇന്നു മുതൽ 29 വരെ ആയിരിക്കും.

ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഒക്ടോബർ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബിഎ മ്യൂസിക് ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 28, 29 തീയതികളിലായി പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ തീയതിയിൽ മാറ്റം

ജൂൺ 18, 19 തീയതികളിലായി തളിപ്പറമ്പ് സർ സയ്യിദ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എംഎസ്‌സി മൈക്രോബയോളജി (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണയം/ വൈവവോസി എന്നിവ ജൂലൈ ഏഴിലേക്ക് മാറ്റി. പരീക്ഷ കേന്ദ്രത്തിൽ മാറ്റമില്ല.

ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംപിഇഎസ് (സിബിസിഎസ് എസ് റെഗുലർ), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി എസ് സി ഇന്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണിഷിംഗ്

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് അണ്ടർ ഐഐഎച്ച്ടിയിൽ 2024 25 അധ്യയന വർഷത്തിൽ ബിഎസ്‌സി ഇന്‍റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണിഷിംഗ് എന്ന പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രോഗ്രാമിലേക്ക് ജൂലൈ അഞ്ചു വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.