University News
പരീക്ഷകൾ മാറ്റിവച്ചു
ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ച അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം/ ബിരുദാനന്തര ബിരുദം (ഏപ്രിൽ 2024), അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (മെയ് 2024) പരീക്ഷകൾ ജുലൈ നാലിന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

സെലക്ഷൻ മെമ്മോ

ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്തു മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഹാൾടിക്കറ്റ്

എംഎ മ്യൂസിക് പ്രോഗ്രാമിലേക്കുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് പ്രൊഫൈൽ ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് ഡൗലോഡ് ചെയ്യുവുന്നതാണ്.