University News
ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയും, മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്‌സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എംഎസ്‌സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹെൽപ് ലൈൻ: 04972715284, 04972715261, 7356948230

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബികോം ഡിഗ്രി ഏപ്രിൽ 2024 (ഡാറ്റാ ബേസ്മാനേജ്‌മന്‍റ് സിസ്റ്റം), പ്രായോഗിക പരീക്ഷകൾ, ഇന്നും നാളെയും അതതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ എംഎ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്‍റ്, സോഷ്യൽ എന്‍റർപ്രെന്യൂർഷിപ് & ഡെവലപ്മെന്‍റ് ഡിഗ്രി (റെഗുലർ) ഒക്ടോബർ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാല യൂണിയന്‍റെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈആറിന് സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കുന്നതാണ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ നിലവിൽ വരുന്നതാണ്. പ്രാഥമിക വോട്ടർ പട്ടിക 27 ന് രാവിലെ 11 ന്അന്തിമ വോട്ടർ പട്ടിക 29 ന് ഉച്ചയ്ക്ക് ഒന്നിനും പ്രസിദ്ധീകരിക്കുന്നതാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ രണ്ടിന് ഉച്ചക്ക് ഒന്നിനും പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ മുന്നിന് രാവിലെ 11 നും ആണ്. അന്തിമ നാമനിർദ്ദേശ പട്ടിക ജൂലൈ മൂന്നിന് വൈകുന്നേരം മൂന്നിന് പ്രസിദ്ധീകരിക്കുന്നതാണ്.

റാങ്ക് ലിസ്റ്റ്

202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ എംപിഇഎസ്, അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് എംപിഇഎസ് പ്രോഗ്രാമിന്‍റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികൾ നാളെ വരെയും എംപിഇഎസ് പ്രോഗ്രാമിന്‍റെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ 27 വരെയും സ്വീകരിക്കുന്നതാണ്. വിദ്യാർഥികൾക്ക് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ [email protected] എന്ന ഇമെയിൽ ഐഡി യിലേക്ക് അയയ്ക്കാവുന്നതാണ്.