17.07.2024 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിരുദം (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2018 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം
202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ (ഇന്റഗ്രേറ്റഡ് എം പി ഇ എസ് ഒഴികെയുള്ള) പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെലക്ഷൻ മെമ്മോയിൽ പറയുന്ന രേഖകൾ സഹിതം അതാത് പഠന വകുപ്പിൽ പ്രവേശനത്തിന് ഹാജരാകണം.