University News
ഹാൾടിക്കറ്റ്
19ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ ഏഴ് (നവംബർ 2022), എട്ട് സെമസ്റ്റർ (ഏപ്രിൽ 2023) ബിടെക് സപ്ലിമെന്‍ററി മേഴ്‌സി ചാൻസ് (2007 2014 അഡ്മിഷൻ പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് 28ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

രണ്ടാം സെമസ്റ്റർ ബിരുദ (സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ് ഏപ്രിൽ 2024 ) പരീക്ഷകൾക്ക്, തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, പയ്യന്നൂർ എ ഡബ്ല്യൂ എച്ഛ് അൽ ബദർ സ്പെഷ്യൽ കോളജ് എന്നീ സെന്‍ററുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വിളയാങ്കോട് വാദി ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടങ്ങിയ പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. പരീക്ഷ സമയം രാവിലെ 10 മണി മുതൽ 1 മണി വരെ (വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 മുതൽ 12 .30 വരെ).

യു ജി പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ്

2024 25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും രണ്ടാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ19 നകം (എസ് ബി ഐ ഇ പേ വഴി) അഡ്മിഷന്‍ ഫീസ് ഓൺലൈനായി നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് 990 രൂപയാണ് (എസ് സി/ എസ് ടി വിഭാഗത്തിന് 920 രൂപ).