അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്റേണൽ അസെസ്മെന്റ് മാർക്ക് സമർപ്പിക്കുന്ന തിനുള്ള അവസാന തീയതി 30 വരെ ദീർഘിപ്പിച്ചു
മാർക്ക് ലിസ്റ്റ് വിതരണം
കണ്ണൂർ സർവകലാശാല നടത്തിയ അഞ്ച് (നവംബർ 2022 ) ആറ് (ഏപ്രിൽ 2023 ) സെമസ്റ്റർ ബിടെക് സപ്ലിമെന്ററി മേഴ്സി ചാൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ 13 മുതൽ (പ്രവൃത്തി ദിവസങ്ങളിൽ മാത്രം) സർവകലാശാലയിലെ ബന്ധപ്പെട്ട സെക്ഷനിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
ജൂലൈ എട്ടിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എംസിഎ / എംസിഎ ലാറ്ററൽ എൻട്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മേയ് 2024 പരീക്ഷകൾക്ക് 18 മുതൽ 21 വരെ പിഴയില്ലാതെയും 24 വരെ പിഴയയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മേഴ്സി ചാൻസ്
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ എംസിഎ/ എംസിഎ ലാറ്ററൽ എൻട്രി മേഴ്സി ചാൻസ് (മേയ് 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 18 മുതൽ 21 വരെയും പിഴയോടുകൂടി 24വരെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധ മായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രഫസർ
കണ്ണൂർ സർവകലാശാല ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11 ന് കാമ്പസിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 8606050283, 9605307885.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും ജൂലൈ അഞ്ചിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് 12 മുതൽ 18വരെ പിഴയില്ലാതെയും 20 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
26 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) മേയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ജൂലൈ അഞ്ചിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബിഎഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് 13 മുതൽ 18 വരെ പിഴയില്ലാതെയും 20 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകൾ ജൂലൈ11 ന് ആരംഭിക്കുന്ന വിധം പുന:ക്രമീകരിച്ചു. ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി/ എംഎസ് സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷൻ (ഏപ്രിൽ 2024) പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷകൾ 19, 20, 21, 24, 25, 26 എന്നീ തീയതികളിലായി അതാതു കോളജുകളിൽ നടത്തുന്നതാണ്.
നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീന് ലേണിംഗ് (റഗുലർ/സപ്ലിമെന്ററി),ഏപ്രില് 2024 പ്രായോഗിക പരീക്ഷ 14, 18 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആൻഡ് സയന്സ് കോളജിൽ നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.