ബിഎഡ്: ഓൺലൈൻ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ, ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബിഎഡ് കോഴ്സുകളിലേക്ക് 202425 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 25 ന് വൈകുന്നേരം അഞ്ചു വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും വെബ് സൈറ്റിൽ ലഭിക്കും.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, ഹോംസയൻസ്, സൈക്കോളജി, ബിബിഎടിടിഎം, ബിടിടിഎം, ബിബിഎഎഎച്ച് ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ,ജൂൺ 12 മുതൽ ജൂൺ 21 വരെ അതാതു കോളജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ് ഡിഗ്രി (റഗുലർ, സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ ജൂൺ 13 ന്അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടണം.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലും സെന്ററുകളിലും 05.07.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം ബിഎ (റഗുലർ, സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് 12.06.2024 മുതൽ 18.06.2024 വരെ പിഴയില്ലാതെയും 20.06.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.