നാലാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്ററി ഏപ്രിൽ 2024) ബിഎസ്സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകൾ ജൂൺ 12, 14 തീയതികളിലും ബിഎംഎംസി പ്രായോഗിക/പ്രോജക്ട് പരീക്ഷകൾ ജൂൺ19, 20 തീയതികളിലും ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് പ്രായോഗിക/വൈവ പരീക്ഷകള്‍ ജൂൺ 11 തീയതിയിലും അതതു കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം
202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യുജി/പിജി/ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്/എംഎഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈനായി ജൂൺ10ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
അഫ്സൽഉൽഉലമ; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളജുകളിൽ 2024 25 വർഷം അഫ്സൽഉൽഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 24 വരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. പ്രവേശന വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
ഇ.കെ. നായനാർ മെമ്മോറിയൽ ലക്ചർ 10ന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഹിസ്റ്ററി പഠനവകുപ്പും ഇ.കെ. നായനാർ ചെയർ ഫോർ പാർലിമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ.കെ. നായനാർ മെമ്മോറിയൽ ലക്ചർ ജൂൺ 10ന് രാവിലെ 10ന് കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസിൽ നടക്കും. ഡോ. വി. ശിവദാസൻ എംപി അധ്യക്ഷത വഹിക്കും. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ കെ.പി. ശാരദയെ ആദരിക്കും. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് വിഭാഗം പ്രഫസർ പ്രഫ. അജയ് ഗൂഡവർത്തി ക്ലാസ് കൈകാര്യം ചെയ്യും.