University News
യു ജി ഒന്നാം അലോട്ട്മെന്‍റ്
ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്‍റ് വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 ന്‍റെ ബിഎസ്‌സി ലൈഫ് സയൻസ് (സുവോളജി) ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിന്‍റെ കമ്പ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ 2024 ജൂൺ 10 ന് രാജപുരം സെന്‍റ്പയസ് ടെൻത്ത് കോളജിൽ നടക്കും.

നാലാം സെമസ്റ്റർ ബിഎസ്‌സി കെമിസ്ട്രി/ ഫിസിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ജിയോളജി ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, ഇന്ന് മുതൽ 21 വരെ അതതു കോളജുകളിൽ നടക്കും. വിഷയം തിരിച്ചുള്ള വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.