University News
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംബിഎ/ എം ലിബ് ഐഎസ് സി/ എംസിഎ/ എൽഎൽഎം/ എംപിഎഡ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), മേയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (2014 2022 അഡ്മിഷൻ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024, അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ പ്രോജക്ട്/ ‌വാചാ പരീക്ഷകൾ

നാലാം സെമസ്റ്റർ ബിഎസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ/ സപ്ലിമെൻററി), ഏപ്രിൽ 2024 പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ 2024 ജൂൺ ആറ്, ഏഴ്, 10 തീയതികളിൽ കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ നടക്കും.

നാലാം സെമസ്റ്റർ ബിഎസ് സി ബയോടെക്നോളജി/ ഫോറസ്റ്ററി / മൈക്രോ ബയോളജി/ സുവോളജി/ ബയോ കെമിസ്ട്രി/ ജോഗ്രഫി/ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ ആറു മുതൽ ജൂൺ 21 വരെ അതാതു കോളജുകളിൽ നടക്കും.

നാലാം സെമസ്റ്റർ ബി. എ.മ്യൂസിക് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗികപരീക്ഷകൾ 2024 ജൂൺ 7ന്പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ച് നടക്കും

നാലാം സെമസ്റ്റർ പിജി ഡിഗ്രി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ, പ്രോജക്ട്, വൈവവോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതാത് കോളജിൽ നടത്തപ്പെടുന്നതാണ്.

1. എക്കണോമിക്സ് ജൂൺ 13, 14, 20

2. എംകോം ജൂൺ 6, 7, 10, 11

3. ഇലക്ട്രോണിക്സ് ജൂൺ 19, 20, 21

4. ഇംഗ്ലീഷ് ജൂൺ 10, 11

5. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ജൂൺ 11

6. മാത്തമാറ്റിക്സ് ജൂൺ 11 മുതൽ 15 വരെ

7. കംപ്യൂട്ടർ സയൻസ് ജൂൺ 6, 7

8. ബോട്ടണി ജൂൺ 11 മുതൽ 21 വരെ

9. ജിയോളജി ജൂൺ 19 മുതൽ 21 വരെ

10. സ്റ്റാറ്റിസ്റ്റിക്സ് ജൂൺ 6, 20, 21

11. ഹിന്ദി ജൂൺ 10

12. ഹിസ്റ്ററി ജൂൺ 12 മുതൽ 20 വരെ

13. ഫിലോസഫി ജൂൺ 14

14. കന്നഡ ജൂൺ 10, 11

15. മലയാളം ജൂൺ 5

16. എം എസ് ഡബ്ല്യൂ ജൂൺ 5 മുതൽ 11 വരെ

17. ഫിസിക്സ് ജൂൺ 18 മുതൽ 24 വരെ

18. മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി ജൂൺ 10 മുതൽ 27 വരെ

വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ രജിസ്‌ട്രേഷൻ

എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്‍റ് പ്രോഗ്രാം ഇൻ എംഎസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)/ എംഎസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്‍റ് സിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി), മേയ് 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 മുതൽ 20 വരെയും പിഴയോടു കൂടെ ജൂൺ 22 വരെയും അപേക്ഷിക്കാം.