University News
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) മെയ് 2024 പരീക്ഷകൾക്ക് നാളെ മുതൽ 31 വരെ പിഴയില്ലാതെയും ജൂൺ ഒന്നുവരെ പിഴയയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്‌. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളജുകളിലും സെന്‍ററുകളിലും 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ എം സി എ മേഴ്‌സി ചാൻസ് (മെയ് 2024) പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ 31 വരെയും പിഴയോടുകൂടി ജൂൺ ഒന്നു വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിഎഡ് (നവംബർ 2023 ), ഒന്നാം സെമസ്റ്റർ ബിരുദം (നവംബർ 2023) അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം കോം/ എം എസ് ഡബ്ല്യൂ/ എം ടി ടി എം (ഒക്ടോബർ 2023 ), രണ്ടാം സെമസ്റ്റർ എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്‍റ്, സോഷ്യൽ എന്‍റെർപ്രെന്യൂർഷിപ് ആൻഡ് ഡെവലപ്മെന്‍റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, (ഏപ്രിൽ 2023) പരീക്ഷകളുടെ ഉത്തരപേപ്പർ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 30വരെ അപേക്ഷിക്കാം.