കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷം ബിഎ/ബിഎസ് സി/ ബികോം/ ബിബി എ/ ബിസിഎ/ ബിഎ അഫ്സൽ ഉൽ ഉലമ ഡിഗ്രി (എസ്ഡിഇ സപ്ലിമെന്ററി 2018 ആൻഡ് 2019 പ്രവേശനം മാത്രം) മാർച്ച് 2024 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ അർഹതയുള്ളവർ ജൂൺ 21 ന് വൈകുന്നേരം നാലിന് മുമ്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം.
തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ ഇന്നു വരെയും പിഴയോടു കൂടി 27 വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട്/ ഫീ രസീത് എന്നിവ സർവകലാശാലയിൽ സമർപ്പിക്കു വാനുള്ള അവസാന തീയതി 29 ന് വൈകുന്നേരം അഞ്ചു വരെ.
വെയിറ്റേജ് മാർക്ക്
2024 25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിൽ എൻഎസ്എസ്/ എൻസിസി/ എസ്പിസി/ രാജ്യമുദ്ര/ നന്മമുദ്ര സർട്ടിഫിക്കറ്റ് ഇൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്/ റൈഞ്ചർ/ റോവർ എന്നിവയ്ക്ക് വെയിറ്റേജ് മാർക്ക് അനുവദിക്കുന്ന താണ്. ഹയർ സെക്കൻഡറി തലത്തിൽ ഇവയിൽ ഏതെങ്കിലും ഇനത്തിൽ വെയിറ്റേജ് മാർക്കിന് അർഹതയുള്ളവർ ഇതിനകം ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചുട്ടെണ്ടിങ്കിൽ പ്രൊഫൈൽ ലോഗിൻ ചെയ്തു വെയിറ്റേജ് വിവരങ്ങൾ നല്കാം.