പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിലെ സംഗീത പഠനവകുപ്പിൽ എംഎ മ്യൂസിക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 45ശതമാനം മാർക്കോടെ ബിഎ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. ജൂൺ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
ഐവി റിപ്പോർട്ട്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിബിഎ ഏപ്രിൽ 2024 സെഷൻ (റഗുലർ 2022 പ്രവേശനം/സപ്ലിമെന്ററി 2020, 2021 പ്രവേശനം) വിദ്യാർഥികൾ തങ്ങളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് ജൂൺ 21ന് വൈകുന്നേരം നാലിന് മുന്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ നിന്നു ലഭിക്കും.
എസ്ബിഐ കളക്ട് വഴി ഫീസ് അടയ്ക്കണം
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ എസ്ബിഐ കളക്ട് വഴി ഫീസ് അടച്ച് അതിന്റെ രസീത് അപേക്ഷകളുടെ പ്രിന്റൗട്ടിനൊപ്പം സർവകലാശാലയിൽ സമർപ്പിക്കണം.