University News
അസൈൻമെന്‍റ്
പ്രൈവറ്റ് രജിസ്ട്രേഷൻ ‌നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്/ ബിഎ അഫ്സൽ ഉൽഉലമ/ ബിഎ ഹിസ്റ്ററി/ ബിഎ പൊളിറ്റിക്കൽ സയൻസ്/ബിബിഎ/ ബികോം (റെഗുലർ/ സപ്ലിമെന്‍ററി), ബിഎ കന്നഡ (റെഗുലർ മാത്രം), ബിഎ മലയാളം/ ബിഎ ഇംഗ്ലിഷ് (സപ്ലിമെന്‍ററി മാത്രം) ബിരുദം (റെഗുലർ 2022 പ്രവേശനം/ സപ്ലിമെന്‍ററി 2020, 2021 പ്രവേശനം), ഏപ്രിൽ 2024 സെഷൻ ഇന്‍റേണൽ ഇവാല്വേ ഷന്‍റെ ഭാഗമായുള്ള അസൈൻമെന്‍റ് ജൂൺ 14 വൈകുന്നേരം നാലിന് മുന്പായി സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിഗിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. എൻറോൾമെന്‍റ് നമ്പറും ജനന തീയതിയും നിർദേശിച്ച പ്രകാരം നല്കി സർവകലാശാലാ വെബ് സൈറ്റിൽ നിന്നും അസൈൻമെന്‍റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.

തീയതി നീട്ടി

202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്‍ററുകളിലെ വിവിധ യുജി/പിജി/അഞ്ച് വർഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ്/ എംഎഡ് പ്രോഗ്രാമുകളുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10 ന് വൈകുന്നേരം അഞ്ചുവരെ നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന പ്രോഗ്രാമു കളുടെ പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫോൺ: 7356948230

ഹാൾ ടിക്കറ്റ്

മേയ്24 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.