ടൈംടേബിൾ
Friday, May 6, 2022 10:27 PM IST
കണ്ണൂർ സർവകലാശാലയുടെ ഈമാസം 23, 24 തീയതികളിൽ നടക്കുന്ന ബികോം അഡീഷണൽ കോഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
24ന് ആരംഭിക്കുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്, എംഎ അപ്ലൈഡ് ഇക്കണോമിക്സ്, എംസിഎ, എംബിഎ, എംപിഎഡ് (സപ്ലിമെന്ററി 2015 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷൽ (ഏപ്രിൽ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 19വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎഡ് (റഗുലർ), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിന്നീട് അറിയിക്കും.
അവധിക്കാല നീന്തൽ പരിശീലനം
കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ് കാന്പസിൽ ഈമാസം ഒന്പത് മുതൽ നീന്തൽ ക്ലാസുകൾ ആരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കും കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കാം. സ്ത്രീകൾക്ക് പ്രത്യേക ബാച്ച് ഉണ്ടായിരിക്കും. ഫോൺ: 9562201322.