University News
ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജി​യോ​ള​ജി പ​ഠ​ന വ​കു​പ്പി​ൽ 2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യു​ടെ ഒ​ഴി​വു​ണ്ട്. അ​പ്ലൈ​ഡ് ജി​യോ​ള​ജി അ​ല്ല​ങ്കി​ൽ ജി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കൂ​ടാ​തെ നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ആ​റി​നു മു​ന്പാ​യി ബ​യോ​ഡാ​റ്റാ അ​യ​ക്കേ​ണ്ട​താ​ണ്. നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ അ​പ്ലൈ​ഡ് ജി​യോ​ള​ജി/ ജി​യോ​ള​ജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള യോ​ഗ്യ​രാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​ഭി​മു​ഖ തീ​യ​തി ഇ​മെ​യി​ലി​ൽ പി​ന്നീ​ട് അ​റി​യി​ക്കും.

റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ജു​ക്കേ​ഷ​ൻ പ​ഠ​ന വ​കു​പ്പി​ൽ (ഐ​സി​എ​സ്എ​സ്ആ​ർ പ്രൊ​ജ​ക്റ്റ് ) ന്ധ​കോ​വി​ഡാ​ന​ന്ത​ര കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ലെ സാ​മൂ​ഹി​ക ജീ​വി​തം, സ​മ​ത്വം, മാ​ന​സി​കാ​രോ​ഗ്യം’’ എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണ​ത്തി​ന് റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. കാ​ലാ​വ​ധി ആ​റു മാ​സം. ഒ​ബി​സി സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ അ​പേ​ക്ഷി​ച്ചാ​ൽ മ​തി. അ​ഭി​മു​ഖം 15ന് ​രാ​വി​ലെ 10ന് ​പ​ഠ​ന വ​കു​പ്പി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡോ.​വി.​കെ. ജി​ബി​ൻ (ഫോ​ണ്‍ : 8891735310).

ജെആ​ർഎ​ഫ് നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ (സി​എ​സ്ഐ​ആ​ർ ആ​സ്പ​യ​ർ സ്കീം) ഗ​വേ​ഷ​ണ​ത്തി​ന് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യെ നി​യ​മി​ക്കു​ന്നു. പ്രോ​ജ​ക്ട് കാ​ലാ​വ​ധി മൂ​ന്ന് വ​ർ​ഷം. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ 15മു​ൻ​പാ​യി ബ​യോ​ഡാ​റ്റ, മ​തി​യാ​യ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ത​ലാ​യ​വ ഇ​മെ​യി​ലി​ൽ അ​യ​ക്കേ​ണ്ട​താ​ണ്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

ബി​രു​ദ പ്ര​വേ​ശ​നം 2024: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് അ​ത​ത് കോ​ളേ​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ജൂ​ണ്‍ 20 മു​ത​ൽ 25 വ​രെ സ്റ്റു​ഡ​ന്‍റ​സ് ലോ​ഗി​ൻ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് അ​താ​ത് കോ​ളേ​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം. മേ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​കാ​ര​മാ​യി​രി​ക്കും അ​ത​ത് കോ​ളേ​ജു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക. പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് മു​ൻ​പ് കോ​ളേ​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ്ര​വേ​ശ​ന​ത്തി​നാ​യി അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ സ്റ്റു​ഡ​ന്‍റ​സ് ലോ​ഗി​ൻ വ​ഴി മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കേ​ണ്ട​താ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള നി​ല​വി​ൽ മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് (ര​ണ്ടാം അ​ലോ​ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം നേ​ടി ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ) മൂ​ന്നാം അ​ലോ​ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത് വ​രെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​ത​ത് കോ​ളേ​ജു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. സ്റ്റു​ഡ​ന്‍റ​സ് ലോ​ഗി​ൻ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​ളേ​ജി​ലെ റാ​ങ്ക് നി​ല പ​രി​ശോ​ധി​ക്കാം.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റ് നി​ർ​ബ​ന്ധം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ണ്‍​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ)/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന​തി​ന് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഹാ​ൾ​ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി എ​ഡ് (2019 പ്ര​വേ​ശ​നം മു​ത​ൽ), ര​ണ്ടു വ​ർ​ഷ ബി​പി എ​ഡ് (2021 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 18 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് അ​ഞ്ചു മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ( ഇ​ആ​ഇ​ട​ട ഡ​ഏ 2023 പ്ര​വേ​ശ​നം മാ​ത്രം) ബി ​ഡെ​സ് (ഗ്രാ​ഫി​ക്സ് ആ​ന്‍റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡി​സൈ​നിം​ഗ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം എ​ട്ടി​ന് തു​ട​ങ്ങും.

നാ​ലാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി എ​ഡ് (2016 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 15ന് ​തു​ട​ങ്ങും.

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ​ച്ച്എം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 12ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ ( 2018 പ്ര​വേ​ശ​നം, 2019 പ്ര​വേ​ശ​നം മു​ത​ൽ ), ബി​കോം ഹോ​ണേ​ഴ്സ്, ബി​കോം പ്ര​ഫ​ഷ​ണ​ൽ ( 2018 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി ​ആ​ർ​ക് (2011 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ മാ​നേ​ജ്മ​ന്‍റ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്ന്, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് സെ​പ്റ്റം​ബ​ർ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.