University News
ബി​എ​ഡ് പ്ര​വേ​ശ​നം 2024: ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് (കൊ​മേ​ഴ്സ് ഓ​പ്ഷ​നും, ബി​എ​ഡ് സ്പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​നും ഒ​ഴി​കെ ) പ്ര​സി​ദ്ധീ​ക​രി​ച്ചു. ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് സ്റ്റു​ഡ​ന്‍റ് ലോ​ഗി​നി​ല്‍ ല​ഭ്യ​മാ​ക്കും. ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റി​നെ തു​ട​ര്‍​ന്ന് ബി​എ​ഡി​ന് ജൂ​ലൈ ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും ബി​എ​ഡ് സ്പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന് 30 വ​രെ​യും ( പേ​ര്, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ ഐ​ഡി, ജ​ന​ന തീ​യ​തി എ​ന്നി​വ ഒ​ഴി​കെ ) എ​ഡി​റ്റിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​ക​ളി​ല്‍ നി​ന്ന് പു​റ​ത്താ​കും. പ്ര​സ്തു​ത അ​പേ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍​കി​യ മാ​ര്‍​ക്ക് കൃ​ത്യ​മാ​ണെ​ന്നും എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി തു​ട​ങ്ങി​യ വെ​യി​റ്റേ​ജ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ബി​രു​ദ പ്രോ​ഗ്രാ​മി​ന്‍റെ കാ​ല​യ​ള​വി​ലു​ള്ള​താ​ണെ​ന്നും നോ​ണ്‍​ക്രീ​മി​ലെ​യ​ര്‍, ഇ​ഡ​ബ്ല്യൂ​എ​സ് സം​വ​ര​ണ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ കൃ​ത്യ​മാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ബി​എ​ഡി​ന്‍റെ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റും ബി​എ​ഡ് സ്പെ​ഷ്യ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍റെ റാ​ങ്ക് ലി​സ്റ്റും ജൂ​ലൈ ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ണ്‍: 0494 2407016, 2660600.

ബി​രു​ദ പ്ര​വേ​ശ​നം 2024

2024 25 വ​ര്‍​ഷ​ത്തേ​ക്കു​ള​ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നും ര​ണ്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍റേ​റ്റ​റി ഫീ​സ് അ​ട​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ൻ​പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​യി നി​ര്‍​ബ​ന്ധ​മാ​യും സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന​തു​മാ​യി​രി​ക്കും. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് നി​ര്‍​ബ​ന്ധ​മാ​യും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്ക​ണം. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ല്‍ നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ഇ​തോ​ടെ മു​ൻ​പ് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​തും അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ല്‍​കി​ല്ല. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ റ​ദ്ദ് ചെ​യ്യാ​വു​ന്ന​താ​ണ്. ഹ​യ​ർ ഓ​പ്‌​ഷ​ൻ റ​ദ്ദ് ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ബി​രു​ദ പ്ര​വേ​ശ​നം 2024: ഭി​ന്ന​ശേ​ഷി ക്വാ​ട്ട

2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ് അ​ത​ത് കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ജൂ​ലൈ ഒ​ന്ന് മു​ത​ൽ പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​ങ്ങും. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ ലി​സ്റ്റി​ൽ നി​ന്ന് കോ​ള​ജു​ക​ൾ നേ​രി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്. ആ​യ​തി​നാ​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് മു​ൻ​പ് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തും പ്ര​വേ​ശ​ന​ത്തി​നാ​യി അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള നി​ല​വി​ൽ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് (ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം നേ​ടി ഹ​യ​ർ ഓ​പ്‌​ഷ​ൻ നി​ല​നി​ർ​ത്തി മൂ​ന്നാം അ​ലോ​ട്ട്മെ​ന്റി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ) മൂ​ന്നാം അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന​ത് വ​രെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി അ​ത​ത് കോ​ള​ജു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

മാ​സീ​വ് ഓ​പ്പ​ൺ ഓ​ൺ​ലൈ​ൻ കോ​ഴ്സ് പ്ര​വേ​ശ​നം

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭാ​സ പ്ലാ​റ്റ്ഫോ​മാ​യ സ്വ​യ​ത്തി​ലെ ( സ്റ്റ​ഡി വെ​ബ് ഓ​ഫ് ആ​ക്റ്റീ​വ് ലേ​ണിം​ഗ് ഫോ​ർ യം​ഗ് അ​സ്പ​യ​റിം​ഗ് മൈ​ൻ​ഡ് ) ( https://swayam.gov.in/ ) 19 മാ​സീ​വ് ഓ​പ്പ​ൺ ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. 2024 ജൂ​ലൈ ഡി​സം​ബ​ർ സെ​മ​സ്റ്റ​റി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. മൂ​ന്ന് മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. യു​ജി / പി​ജി മാ​സീ​വ് ഓ​പ്പ​ൺ ഓ​ൺ​ലൈ​ൻ കോ​ഴ്സു​ക​ളു​ടെ (മൂ​ക്) ദേ​ശീ​യ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ ക​ൺ​സോ​ർ​ഷ്യം ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് (സി​ഇ​സി) ന്യൂ​ഡ​ൽ​ഹി​ക്കു​വേ​ണ്ടി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ഡ്യൂ​ക്കേ​ഷ​ൻ മ​ൾ​ട്ടി​മീ​ഡി​യ റി​സ​ർ​ച്ച് സെ​ന്‍റ​റാ​ണ് മൂ​ക് ഉ​ള്ള​ട​ക്കം ത​യാ​റാ​ക്കി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും കോ​ഴ്സു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും https://emmrccalicut.org/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 9495108193.

പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നു (മു​ൻ എ​സ്ഡി​ഇ) കീ​ഴി​ൽ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ഹി​സ്റ്റ​റി, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ ഫി​ലോ​സ​ഫി, ബി​എ സോ​ഷ്യോ​ള​ജി, ബി​കോം, ബി​ബി​എ ( സി​യു​സി​ബി​സി​എ​സ്എ​സ് / സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2018, 2019, 2021 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സി​ഡി​ഒ​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് പി​ഴ കൂ​ടാ​തെ ജൂ​ലൈ പ​ത്ത് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സി​ഡി​ഒ​ഇ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/ . ഫോ​ൺ: 0494 2400288, 2407356.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വ​ഴി 2020 ൽ (​സി​ബി​സി​എ​സ്എ​സ്) ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ഹി​സ്റ്റ​റി, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ ഫി​ലോ​സ​ഫി, ബി​എ സോ​ഷ്യോ​ള​ജി, ബി​കോം, ബി​ബി​എ എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ( മു​ൻ എ​സ്ഡി​ഇ ) വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ങ്ങി​ൽ നേ​രി​ട്ടെ​ത്തി അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് (സി​ബി​സി​എ​സ്എ​സ് 2022 ) പു​നഃ​പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. പി​ഴ കൂ​ടാ​തെ ജൂ​ലൈ പ​ത്ത് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0494 2400288, 2407356.