ബിരുദ പ്രവേശനം 2024: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024 2025 അധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ രണ്ടിന് വൈകുന്നേരം മൂന്നിന് മുൻപായി മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടണം. അല്ലാത്ത പക്ഷം വിദ്യാർഥികൾക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.
മൂല്യനിർണയ ക്യാമ്പ്
അഞ്ചാം സെമസ്റ്റർ എംസിഎ. (2018 സ്കീം 2018 & 2019 പ്രവേശനം, 2010 സ്കീം 2017 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബിവോക്. ഡയറി സയൻസ് ആന്റ് ടെക്നോളജി (2023 ബാച്ച്) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ടിന് നടക്കും. കേന്ദ്രം: എം.ഇ.എസ്. കല്ലടി കോളജ്, മണ്ണാർക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബിഎ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2024 റഗുലർ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബിഎച്ച്എം. ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.