University News
കാലിക്കട്ടിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് വിതരണം: തൃശൂരിൽ ഏറ്റുവാങ്ങിയത് 863 പേർ
തൃശൂര്‍ ജില്ലയില്‍ കാലിക്കട്ട് സര്‍വകലാശാലയുടെ അസല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് 863 പേര്‍. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് തൃശൂരിലെ വിദ്യാര്‍ഥികള്‍ക്കായി വിമല കോളജിലാണ് നടത്തിയത്. ചടങ്ങ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രോ. വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റർ ബിവോക്.(2022 & 2023 പ്രവേശനം) ഏപ്രിൽ 2024, (2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ബിഎസ് സി, ബിസിഎ. ഏപ്രിൽ 2023 റഗുലർ ,സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.