വാക് - ഇൻ - ഇന്റർവ്യു
സോഷ്യോളജി പഠനവകുപ്പിൽ മണിക്കൂർ വേതനാടിസ്ഥാനത്തി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി ജൂലൈ മൂന്നിന് രാവിലെ 10 ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അടിസ്ഥാന യോഗ്യത: എംഎ സോഷ്യോളജി, യുജിസി. നെറ്റ്, പിഎച്ച്ഡി. അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് 0494 2407240.
ജർമൻ, ഫ്രഞ്ച്, റഷ്യൻ: ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം
റഷ്യൻ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിൽ ജർമൻ, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം. യോഗ്യത: പ്ലസ്ടു. അപേക്ഷകർക്ക് പ്രായ പരിധിയില്ല. പ്രധാനമായും ഓൺലൈനിലാണ് ക്ലാസ് നടക്കുന്നത്. കോണ്ടാക്ട് ക്ലാസ്സുകളും നൽകുന്നതാണ്. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. അവസാന തീയതി ജൂൺ 28. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
ബിടെക് പ്രവേശനം
എൻജിനിയറിംഗ് കോളജിൽ 2024 2025 അധ്യയന വർഷത്തേക്കുള്ള ബിടെക് എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. വിവരങ്ങൾക്ക് 9567172591.
പരീക്ഷാഫലം
എംഎസ്സി ഫിസിക്സ് (നാനോസയൻസ്), എംഎസ്സി കെമിസ്ട്രി (നാനോസയൻസ്) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.