കാലിക്കട്ട് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയാ റിസർച്ച് സെന്ററിൽ (ഇഎംഎംആർസി) മൂന്ന് മാസ ലീവ് വേക്കൻസിയിലേക്ക് താത്കാലിക ജൂനിയർ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാത്ത എൻജിനിയറിംഗ് ബിരുദം, രണ്ട് വർഷം വീഡിയോ പ്രൊഡക്ഷനിൽ (നിർമാണം / റിസർച്ച് ) പ്രവൃത്തിപരിചവും. പ്രൊഡക്ഷൻ / പ്രൊജക്റ്റ് മാനേജ്മെന്റിലും എംഎസ് എക്സലിലും അനുബന്ധ കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളിലും പ്രവർത്തനപരിചയവും ഉള്ളവർക്ക് മുൻഗണന. വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ കാലിക്കട്ട് സർവകലാശാല ഇഎംഎംആർസി ഓഫീസിൽ ജൂലൈ മൂന്നിന് രാവിലെ 9.30ന് ആവശ്യമായ രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.emmrccalicut.org സന്ദർശിക്കുക. ഫോൺ: 9497215945.
അസിസ്റ്റന്റ് പ്രഫസർ നിയമനം കാലിക്കട്ട് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പിൽ 2024 2025 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതന നിരക്കിൽ അസിസ്റ്റന്റ് പ്രഫസർമാരെ താത്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർക്ക്
[email protected] എന്ന ഇമെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ 29ന് വൈകുന്നേരം അഞ്ചു വരെ അയക്കാവുന്നതാണ്. യോഗ്യരായവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖ തീയതി പിന്നീടറിയിക്കും.
ബിപിഎഡ് കായികക്ഷമതാ പരീക്ഷ 2024 2025 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും ഗവ. കോളജ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കുമുള്ള (CUCAT 2024ന്റെ ഭാഗമായി) ബിപിഎഡ് കായികക്ഷമതാ പരീക്ഷ ജൂൺ 27, 28 തീയതികളിൽ സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്നവർ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ( കൈവശം ഉള്ളവർ), സ്പോർട്സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30 ന് മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2407016, 2407017.
പരീക്ഷാ തീയതിയിൽ മാറ്റം അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായി 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ (സിയുസിബിസിഎസ്എസ് 2018 പ്രവേശനം, സിബിസിഎസ്എസ് 2019 പ്രവേശനം മുതൽ യുജി) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ) ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 1.30 നും ജൂലൈ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന (സിയുസിബിസിഎസ്എസ് 2018 പ്രവേശനം യുജി) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ ആറിന് രാവിലെ 9.30 നും നടത്തും. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും സർവകലാശാലാ പഠന വകുപ്പിലെ എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2022 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ ജൂൺ 2024 റഗുലർ പരീക്ഷയുടെ ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും ജൂലൈ 29, 30 തീയതികളിൽ നടത്തും. ഡെസർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19.
അദീബ്ഇഫാസിൽ ഹാൾടിക്കറ്റ് 27ന് ആരംഭിക്കുന്ന അദീബ്ഇഫാസിൽ ഫൈനൽ ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ 22 മുതൽ അതത് പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) (2021 ആൻഡ് 2020 പ്രവേശനം) ഏപ്രിൽ 2024, (2020 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ മൂന്ന് വരെയും 190 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് 24 മുതൽ ലഭ്യമാകും.
പരീക്ഷ രണ്ടാം സെമസ്റ്റർ ബിഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം നാലാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിവിധ ബിവോക് അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ നാല് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം എട്ടാം സെമസ്റ്റർ ബിആർക് (2004 മുതൽ 2010 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.