അഫിലിയേറ്റഡ് കോളജുകൾ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (സിഡിഒഇ) വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ വിവിധ (പിജിസിബിസിഎസ്എസ്) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംബിഇ, എംടിടിഎം, എംടിഎച്ച്എം, എംഎച്ച്എം ഏപ്രിൽ 2024 / ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22ന് തുടങ്ങും.
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) ബിടെക് (2019 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലൈ ഒൻപതിനു ആറാം സെമസ്റ്റർ പരീക്ഷ ജൂലൈ എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിവിധ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ്) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 (2021 ആൻഡ് 2022 പ്രവേശനം), ഏപ്രിൽ 2022 (2020 പ്രവേശനം മാത്രം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 (2021 ആൻഡ് 2022 പ്രവേശനം), നവംബർ 2022 (2020 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിഎച്ച്എം ഏപ്രിൽ 2024 റഗുലർ (2020 പ്രവേശനം) / സപ്ലിമെന്ററി (2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ ആറു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (സിസിഎസ്എസ് 2021 ആൻഡ് 2022 പ്രവേശനം) എംബിഎ ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബിവോക് നഴ്സറി ആൻഡ് ഓർണമെന്റൽ ഫിഷ് ഫാമിംഗ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2022 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ബിആർക് ( 2014 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.