University News
കാലിക്കട്ടിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാം
2024 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ 470 രൂപ. എസ്‌സി/എസ്ടി 195 രൂപ. മൊബൈലില്‍ ലഭിക്കുന്ന ക്യാപ് ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്‍റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് പ്രിന്‍റൗട്ട് എടുത്തവർക്ക് ഓൺലൈൻ രജിസ്ട്രേഷന്‍റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്‍റ് ലോഗിനിൽ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാർഥികൾ പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്‍റ്, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്‍റ് എടുക്കേണ്ടതാണ്. മാനേജ്മെന്‍റ്, സ്പോര്‍ട്ട്സ്, എൻആർഐ എന്നീ ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാർഥികള്‍ക്ക് പത്ത് ഓപ്ഷന്‍ വരെ നല്‍കാവുന്നതാണ്. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം ലഭിക്കേണ്ട വിദ്യാർഥികളെ, അവര്‍ തെരഞ്ഞെടുക്കുന്ന പത്ത് കോളജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ്‌ കോളജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോളജുകള്‍ വിദ്യാർഥി തെരഞ്ഞെടുത്ത പത്ത് കോളജ് ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .

ബിരുദ ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു: 17 വരെ തിരുത്താൻ അവസരം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല 2024 25 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റില്‍ സ്റ്റുഡന്‍റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാർഥികള്‍ക്ക് അലോട്ട്മെന്‍റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 17ന് വൈകുന്നേരം മൂന്ന് വരെ അവസരമുണ്ടാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. “എഡിറ്റ് / അൺലോക്ക്” ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാർഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്‍റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്‍റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്‍റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്‍റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും, എൻഎസ്എസ്, എൻസിസി, എസ്പിസി, ആർട്സ്, സ്പോർട്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്‌ടു തലത്തിലുള്ളതാണെന്നും നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യൂഎസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024 വര്‍ഷങ്ങളില്‍ VHSE NSQF സ്കീമില്‍ പ്ലസ്‌ടു പാസായ വിദ്യാര്‍ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ബിടെക് പ്രവേശനം

കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (സിയു ഐഇടി) വിവിധ ബ്രാഞ്ചുകളിലേക്കുള്ള ബിടെക് എൻആർഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈനായി അപക്ഷ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകൾ www.cuiet.info എന്ന വെബ്സൈറ്റ് വഴി 19 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്‍റൗട്ട്, അപേക്ഷ ഫീസ് അടവാക്കിയ രസീത്, നിർദിഷ്ട അനുബന്ധങ്ങളും സഹിതം 22 ന് മുൻപായി കോളജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 9188400223, 9567172591.

പ്രോജക്ട് മൂല്യനിർണയം

സർവകലാശാലാ നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്‌സി കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2024 പരീക്ഷയുടെ മേജർ പ്രോജക്ട് മൂല്യനിർണയം 18ന് നടത്തും.

ഹാൾടിക്കറ്റ്

19ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബിഎ, ബിഎസ്‌സി, ബിഎ അഫ്സൽഉൽഉലമ, ബിഎ മൾട്ടിമീഡിയ ഏപ്രിൽ 2024 / 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എംഎ അറബിക് (സിസിഎസ്എസ് 2021 ആൻഡ് 2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിസിഎസ്എസ് 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്പിജി) എംഎസ്‌സി സൈക്കോളജി, എംഎ ഹിസ്റ്ററി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) നവംബർ 2022 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി, ഏപ്രിൽ 2024 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലോസ് (എൽഎൽഎം) ഡിസംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.