അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി പ്രവേശനം 2024
കാലിക്കട്ട് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളജുകളില്‍ 2024 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് 14ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
എംബിഎ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം) പ്രവേശനം 2024
കാലിക്കട്ട് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 2407016.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എംആർക് ജനുവരി 2024 (2023 പ്രവേശനം) റഗുലർ / (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ബിപിഇഎസ്) (2023 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ) കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെന്ററുകളിലെ വിദ്യാർഥികൾക്കായുള്ള (2015 പ്രവേശനം) എംബിഎ നാലാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 190 രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും അപേക്ഷിക്കാം.
പരീക്ഷ
വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ലക്കിടിയിൽ ഒന്നാം വർഷ ഏപ്രിൽ 2024 ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2023 പ്രവേശനം മാത്രം) റഗുലർ, ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2021 ആൻഡ് 2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിസിഎസ്എസ്പിജി 2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിടിഎച്ച്എം, ബിഎച്ച്എ (സിബിസിഎസ്എസ്യുജി) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.