University News
ബി ടെക് പ്രവേശനം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളേജിൽ (ഐഇടി) 2024 25 അധ്യയന വർഷത്തേക്കുള്ള ബിടെക് എൻആർഐ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, പ്രിന്‍റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിസ് വിഷയങ്ങളിൽ 45 ശതമാനം മാർക് ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9567172591.

ബി വോക് എൻഎസ്എസ് ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹരായ (സിബിസിഎസ്എസ്വിയുജി 2021 പ്രവേശനം) ബി വോക് പ്രോഗ്രാം വിദ്യാർഥികളുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളജ് പോർട്ടൽ വഴി ജൂണ്‍ 19 മുതൽ ജൂലൈ ഒന്ന് വരെ രേഖപ്പെടുത്താം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയിൽ മാറ്റം

17ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി ടെക്/ പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2022 സിഎസ് 2കെ 406 ഹാർഡ്വെയർ സിസ്റ്റം ഡിസൈൻ, സിഇ 2 കെ 406 സർവെയിംഗ് 2 ക പേപ്പർ ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ പുതുക്കിയ സമയ ക്രമപ്രകാരം 20ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ കാന്പസ്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.

പരീക്ഷാ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (സിയുസിബിസിഎസ്എസ്യുജി) ബിഎ മൾട്ടിമീഡിയ (2017 ആൻഡ് 2018 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ നവംബർ 2021, നാലാം സെമസ്റ്റർ ഏപ്രിൽ 2022 സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.

കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ ഡിസ്റ്റൻസ് ആന്‍റ് ഓണ്‍ലൈൻ എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ)/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള (സിബിസിഎസ്എസ് യുജി) ബിഎ മൾട്ടിമീഡിയ രണ്ടാം സെമസ്റ്റർ (2021 ആൻഡ് 2022 പ്രവേശനം) ഏപ്രിൽ 2024, (2019 ആൻഡ് 2021 പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പരീക്ഷ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബിടിഎ. (സിബിസിഎസ്എസ് 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (സിസിഎസ്എസ്പിജി) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബിഎസ് സി, ബിസിഎ ഏപ്രിൽ 2024 (സിബിസിഎസ്എസ്) റഗുലർ/(സിയുസിബിസിഎസ്എസ്) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്) ബിഎ, ബിഎസ് സി, ബിഎ അഫ്സൽഉൽഉലമ ഏപ്രിൽ 2023 റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News