തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശയുടെ കീഴിലുള്ള സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പാലക്കാട് സെന്ററിൽ 2024 25ൽ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് യുജിസി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ഗസ്റ്റ് ഫാക്കൽറ്റിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിഎയും നെറ്റും (ഇൻ മാനേജ്മെന്റ്) അല്ലെങ്കിൽ എംകോമും നെറ്റും (ഇൻ കോമേഴസ്) അല്ലെങ്കിൽ സിഎ / സിഎംഎ / സിഎസ് അല്ലെങ്കിൽ എൽഎൽബി താല്പര്യമുള്ളവർ യോഗ്യതയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 18ന് മുൻപായി നേരിട്ടോ തപാൽ മുഖേനയോ
[email protected] എന്ന മെയിൽ വഴിയോ അപേക്ഷിക്കേണ്ടതാണ്. ഫോൺ: 04912571863.
ബിരുദ പ്രവേശനം: അപേക്ഷ 10 വരേക്ക് നീട്ടി 2024 25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്തിന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ണമാകൂ. അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ട് എടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.
നാലു വർഷ ഇന്റഗ്രേറ്റഡ് ബിപിഇഎസ് / എംപിഎഡ്: കായികക്ഷമതാ പരീക്ഷ 2024 25 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഗവ. കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലേക്കുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് ബിപിഇഎസ്, എംപിഎഡ് പ്രോഗ്രാമുകളിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ (CUCAT 2024ന്റെ ഭാഗമായി) യഥാക്രമം 12 മുതൽ 13 വരെയും 25 മുതൽ 26 വരെയും കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷനിൽ വച്ച് നടത്തും. പ്രവേശന പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികൾ ഹാൾടിക്കറ്റ്, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, അസൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ (കൈവശമുള്ളവർ), സ്പോർട്സ് കിറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 8.30ന് ,മുൻപായി സർവകലാശാലാ ക്യാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2407016, 2407017.
ടോക്കൺ രജിസ്ട്രേഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബിഎ / ബിഎ അഫ്സൽഉൽഉലമ (സിബിസിഎസ്എസ്) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന 2021 പ്രവേശനം പരീക്ഷാർത്ഥികൾക്ക് സർവകലാശാലാ വെബ്സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമായ ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് എട്ടാം തീയതി മുതൽ ടോക്കൺ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ഫീസ്: 2,980/ രൂപ. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
സംസ്കൃതം വാചാ പരീക്ഷ എംഎ സംസ്കൃതം ജനറൽ 2022 പ്രവേശനം അവസാന സെമസ്റ്റർ വിദ്യാർഥികൾക്കായുള്ള വാചാ പരീക്ഷ പത്തിന് രാവിലെ പത്തിന് സംസ്കൃത വിഭാഗത്തിൽ വച്ച് നടക്കും.
പരീക്ഷ ബിബിഎ എൽഎൽബി (ഹോണേഴ്സ്) മൂന്ന്, അഞ്ച് സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ സമയക്രമം പ്രകാരം യഥാക്രമം ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ ബികോം/ ബിബിഎ (സിസിഎസ്എസ്യുജി) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
ഒന്നു മുതൽ മൂന്നു വരെ വർഷ ബിബിഎ (എസ്ഡിഇ / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓഫ്ലൈനായും ആൽഫാ ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾ ഓൺലൈനായുമാണ് അപേക്ഷിക്കേണ്ടത്. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥികൾക്കുള്ള അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം സർവകലാശാലാ എഞ്ചിനീയറിംഗ് കോളജിലെ ( ഐഇടി ) സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം ആറാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി, എഎഫ്യു (സിബിസിഎസ്എസ് 2019 മുതൽ 2021 വരെ പ്രവേശനം ആൻഡ് സിയുസിബിസിഎസ്എസ്യുജി 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബികോം ഹോണേഴ്സ് (സിബിസിഎസ്എസ്യുജി 2019 പ്രവേശനം, സിയുസിബിസിഎസ്എസ്യുജി 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.