എംബിഎ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം) പ്രവേശന അപേക്ഷ നീട്ടി
കാലിക്കട്ട് സർവകലാശാലാ കോമേഴസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ 15 വരെ നീട്ടി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. ഓട്ടണമസ് കോളജില്‍ പ്രവേശനം അഗ്രഹിക്കുന്നവര്‍ കോളജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടേണ്ടതാണ്. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ബിരുദ യോഗ്യത മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് കാര്‍ഡിന്റെ ഒറിജിനല്‍ മുതലായവ പ്രവേശനം അവസാനിക്കുന്നതിനു മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ KMAT 2024, CAT 2023 യോഗ്യത നേടിയിരിക്കണം. CMAT 2024 യോഗ്യത നേടുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള സൗകര്യം പിന്നീട് നല്‍കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 04942407017, 2407363.
അഫ്സല്‍ഉല്‍ഉലമ (പ്രിലിമിനറി) പ്രവേശനം
കാലിക്കട്ട് സർവകലാശാല 2024 25 അധ്യയന വര്‍ഷത്തിലേക്കുള്ള അഫ്സല്‍ഉല്‍ഉലമ (പ്രിലിമിനറി) കോഴ്സിലേക്കുളള (പ്ലസ്ടു ഹ്യൂമാനിറ്റീസ് തത്തുല്ല്യ കോഴ്സ്) ഓണ്‍ലൈന്‍ രജിസ്ട്രേഷൻ 18ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അപേക്ഷ ഫീസ്: എസ്സി / എസ്ടി 195/ രൂപ, മറ്റുള്ളവര്‍ 470/ രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 04942407016, 2407017, 2660600.
സിഡിഒഇ ട്യൂഷൻ ഫീ
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷനു (മുൻ എസ്ഡിഇ) കീഴിൽ 2023ൽ പ്രവേശനം നേടിയ (സിബിസിഎസ്എസ്യുജി) ബിഎ / ബികോം / ബിബിഎ എന്നീ കോഴ്സുകളിലെ വിദ്യാർഥികൾക്ക് രണ്ടാം വർഷ (മൂന്ന്, നാല് സെമസ്റ്റർ) ട്യൂഷൻ ഫീ ഇപ്പോൾ അടയ്ക്കാം. പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 27 വരെയും ഓൺലൈനായി അടയ്ക്കാം. ലിങ്ക് സിഡിഒഇ വെബ്സൈറ്റിൽ ( https://sde.uoc.ac.in/ ). ഫോൺ: 04942407356, 2400288.
പരീക്ഷ
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യുക്കേഷൻ (മുൻ എസ്ഡിഇ) / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്യുജി ആൻഡ് സിബിസിഎസ്എസ്യുജി) ബിഎ, ബിഎ അഫ്സൽഉൽഉലമ, ബികോം, ബിബിഎ, ബിഎസ്സി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.