കാലിക്കട്ട് സര്വകലാശാലാ കംപ്യൂട്ടർ സയൻസ് പഠനവകുപ്പില് ഒരു വർഷത്തെ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പിജി ഡിപ്ലോമ പ്രോഗ്രാം ( PG Diploma in Data Science and Analytics) ആരംഭിക്കുന്നു. വ്യാവസായിക രംഗത്ത് ഡാറ്റാ പ്രൊഫഷണലുകളുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തുകൊണ്ട് അതിവേഗം വളരുന്ന ഡാറ്റാ സയൻസ് മേഖലയിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവുമുള്ള വിദ്യാർഥികളെ സജ്ജമാക്കുന്നതിനുതകും വിധമാണ് ഈ അത്യാധുനിക പ്രൊജക്റ്റ് മോഡ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാം വിദ്യാർഥികൾക്ക് ആധുനിക ഡാറ്റാധിഷ്ഠിത ജോലികളിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ഡാറ്റ സയൻസ്, അനലറ്റിക്സ്, ഡാറ്റ മൈനിംഗ്, ഡാറ്റ വിഷ്വലൈസേഷൻ, ബിസിനസ് അനലറ്റിക്സ്, അഡ്വാൻസ്ഡ് മെഷീൻ ലേർണിംഗ്, ഡീപ് ലേർണിംഗ് ടൂളുകൾ, ടെക്നിക്കുകൾ, ബിഗ് ഡാറ്റ ടെക്നോളജി എന്നിവയിൽ ശക്തമായ അടിത്തറ നൽകുന്നു. ഇതിനോടൊപ്പം ഇൻഡസ്ട്രി പ്രഫഷനലുകളുടെയും പരിചയസമ്പന്നരായ അധ്യാപകരുടെയും മാർഗനിർദ്ദേശത്തിൽ ആറ് മാസത്തെ ഇൻഡസ്ട്രിയൽ പ്രോജക്ട് വർക്ക് ചെയ്യാനുള്ള അവസരവും ലഭിക്കും. പ്രവേശന യോഗ്യത: കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / എൻജിനീയറിംഗ് / ടെക്നോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ ബിഎസ്സി / ബിബിഎ /ബികോം / ബിവോക് ബിരുദം (ഇവർ പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ ഗണിതം ഒരു ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം). കുറഞ്ഞത് 55 ശതമാനം മാർക്ക് / തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ( സീറ്റുകളുടെ എണ്ണം 25 ) കൂടുതൽ വിവരങ്ങൾക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് പഠന വകുപ്പുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0494 2407325
വൈവ
കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ പിജി നാലാം സെമസ്റ്റർ ഹിന്ദി ലിറ്ററേച്ചർ, ഹിന്ദി എഫ്എച്ച്ടി എന്നീ കോഴ്സുകളുടെ വൈവ പത്തിന് രാവിലെ 10.30ന് ഹിന്ദി പഠന വകുപ്പിൽ നടക്കും.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പിജി (2021 പ്രവേശനം) എംഎ ഡെവലപ്മെന്റ് സ്റ്റഡീസ്, എംഎസ്സി ഫിസിക്സ്, എംഎസ്സി കെമിസ്ട്രി, എംഎസ്സി ബയോസയൻസ് ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 190 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിവോക് (സിബിസിഎസ്എസ്വിയുജി 2018 മുതൽ 2021 വരെ പ്രവേശനം) അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, പ്രഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസ് ആൻഡ് ഇൻഷ്വറൻസ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, റീടൈൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം, ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ, ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, മൾട്ടിമീഡിയ, ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് മാനേജ്മെന്റ്, ഫാഷൻ ടെക്നോളജി, അപ്ലൈഡ് ബയോടെക്നോളജി, ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, നഴ്സറി ആൻഡ് ഒർണമെന്റൽ ഫിഷ് ഫാമിംഗ്, ഓർഗാനിക് ഫാമിംഗ്, അഗ്രികൾച്ചർ, ഫുഡ് സയൻസ്, ഡയറി സയൻസ് ആൻഡ് ടെക്നോളജി, ഫിഷ് പ്രോസസിംഗ് ടെക്നോളജി ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് പത്ത് മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്യുജി ആൻഡ് സിബിസിഎസ്എസ്യുജി) ബികോം, ബികോം വൊക്കേഷണൽ, ബിബിഎ, ബിഎച്ച്എ, ബിടിഎച്ച്എം, ബികോം പ്രഫഷണൽ, ബികോം ഹോണേഴ്സ്, ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎസ്സി, ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ, ബിസിഎ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബാച്ചിലർ ഓഫ് ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബിഎ മൾട്ടിമീഡിയ, ബിഎ അഫ്സൽഉൽഉലമ, ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കളിനറി ആർട്സ്, ബിഎസ് സി ബോട്ടണി ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് (ഡബിൾ മെയിൻ), ബിഎ ടെലിവിഷൻ ആൻഡ് ഫിലിം പ്രൊഡക്ഷൻ, ബിഎ ഗാഫിക്സ് ഡിസൈൻ ആൻഡ് അനിമേഷൻ, ബിഡെസ് (ഗ്രാഫിക്സ് ആൻഡ് കമ്മ്യൂണികേഷൻ ഡിസൈൻ), ബിടിഎ ഏപ്രിൽ 2024, ബിടിഎ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.