University News
അഫിലിയേറ്റഡ് കോളജുകളലെ അഞ്ചു വര്‍ഷ ഇന്‍റഗ്രേറ്റഡ് പിജി പ്രവേശനം 2024
കാലിക്കട്ട് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവൺമെന്‍റ് / എയ്ഡഡ് കോളജുകളില്‍ 2024 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ പത്തിന് വൈകുന്നേരം അഞ്ചു വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷ

തേഞ്ഞിപ്പലം: ജൂൺ ആറിന് ആരംഭിക്കുന്ന അഫ്സൽഉൽഉലമ പ്രിലിമിനറി ഒന്നാം വർഷ പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. താഴെ പറയുന്ന കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ച പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ബ്രാക്കറ്റിൽ കാണിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കോഴിക്കോട് (ആർയുഎ കോളജ് ഫറോക്ക്), എംഇഎസ് കല്ലടി കോളജ് മണ്ണാർക്കാട് (മർക്കസ് ഓറിയന്‍റൽ അറബിക് കോളജ് ഒറ്റപ്പാലം), എംഇഎസ് കോളജ് മമ്പാട് (സുല്ലമുസ്സലാം അറബിക് കോളജ് അരീക്കോട്), ബൈത്തുൽ ഇസ്സ വിമൻസ് അറബിക് കോളജ് നരിക്കുനി (ദാറുൽ മരിഫാ അറബിക് കോളജ് ഒടുങ്ങാക്കാട്), പിഎസ്എംഒ കോളജ് തിരൂരങ്ങാടി (മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര), ഗവ. കോളജ് മൊകേരി (സികെജി പേരാമ്പ്ര), ജാമിയ നദവിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് എടവണ്ണ (ജാമിയ നദവിയ്യ വിമൻസ് അറബിക് കോളജ് എടവണ്ണ), ഗവ. വിക്ടോറിയ കോളജ് പാലക്കാട് (ഭാരതീയ വിദ്യാനികേതൻ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കല്ലേക്കാട് പാലക്കാട്), ഗവ. കോളജ് മലപ്പുറം (ഫലാഹിയ അറബിക് കോളജ് മലപ്പുറം). മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പരീക്ഷാ അപേക്ഷ

വയനാട് ലക്കിടി ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റിലെ ബിഎച്ച്എം (2021 ആൻഡ് 2022 പ്രവേശനം) വിദ്യാർഥികൾക്കായുള്ള ഒന്നാം വർഷ ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 19 വരെയും 190 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് അഞ്ചു മുതൽ ലഭ്യമാകും.

സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐ‌ഇടി) ബിടെക് (2016 മുതൽ 2018 വരെ പ്രവേശനം) മൂന്നാം സെമസ്റ്റർ നവംബർ 2023, നാല്, ആറ് സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾക്കും പിഴ കൂടാതെ ജൂൺ 19 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് നാലു മുതൽ ലഭ്യമാകും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംവോക് മൾട്ടിമീഡിയ (സിബിസിഎസ്എസ്) നവംബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് (സിസിഎസ്എസ് 2020 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എംഎസ്‌സി എൻവിറോൺമെന്‍റൽ സയൻസ് (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം), മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.