University News
സെനറ്റ് യോഗം
കാലിക്കട്ട് സർവകലാശാലാ സെനറ്റ് യോഗം ജൂൺ ആറിന് രാവിലെ 10 മണിക്ക് സർവകലാശാലാ സെനറ്റ് ഹാളിൽ ചേരും. മാർച്ച് 26ന് ചേർന്ന സെനറ്റ് യോഗത്തിന്റെ തുടർച്ചയാണിത്.

സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജിയിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികലയിലേക്ക് ജൂൺ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂൺ 11ാം തീയതിയിലേക്ക് മാറ്റി. യോഗ്യരായി കണ്ടെത്തിയ വിമുക്ത ഭടന്മാർക്ക് ഇതിനോടകം മെമ്മോ അയച്ചിട്ടുണ്ട്.

പിഎച്ച്ഡി ഒഴിവുകൾ: ജൂൺ 12 വരെ റിപ്പോർട്ട് ചെയ്യാം

പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ 2024 പി.എച്ച്.ഡി. പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ജൂൺ 12 വരെ നീട്ടി. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട് പരിഗണിക്കുന്നതല്ല.

വിദൂര വിദ്യാഭ്യാസ വിഭാഗം: ഗ്രേഡ് കാർഡ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്

വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം. / ബികോം. അഡീഷണൽ സ്പെഷ്യലൈസേഷൻ / ബി.ബി.എ. എന്നീ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ 2021 പ്രവേശനം വിദ്യാർഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ആറാം സെമസ്റ്റർ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ ലഭ്യമാകും. ആറാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരായി വിദ്യാർഥികൾക്ക് പ്രസ്തുത സർട്ടിഫിക്കറ്റുകൾ കൈപറ്റാവുന്നതാണ്.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ (2019 പ്രവേശനം മുതൽ) നാലാം സെമസ്റ്റർ ബി.എസ് സി. / ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ / ബിസിഎ. (CBCSSUG) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 19ന് തുടങ്ങും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എംഎ. ഇക്കണോമിക്സ് (CCSS) നവംബർ 2023 പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമിക്സ് (CCSS) നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
More News