University News
ബിരുദ പ്രവേശന അപേക്ഷ:ജൂൺ ഏഴ് വരെ നീട്ടി
2024 2025 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏഴിന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്‍റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകുകയുള്ളൂ. പ്ലസ്ടു / ഹയര്‍ സെക്കൻഡറി മാര്‍ക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റര്‍ നമ്പര്‍, പേര്, ജനന തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയാൽ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനാകൂ. റഗുലര്‍ അലോട്ട്മെന്‍റുകള്‍ക്കിടയില്‍ യാതൊരുവിധ തിരുത്തലുകളും അനുവദിക്കില്ല. 2022, 2023, 2024 വര്‍ഷങ്ങളില്‍ VHSE NSQF സ്കീമില്‍ പ്ലസ്ടു പാസായ വിദ്യാർഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സമര്‍പ്പിച്ച് പ്രിന്‍റൗട്ട് എടുത്ത വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ അവസാന തിയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്‍റ് ലോഗിനില്‍ തന്നെ ലഭ്യമായിരിക്കും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്‍റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശനവിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/.

ഐടിഎസ്ആറിൽ നാലു വർഷ ബിരുദം: ഇപ്പോൾ അപേക്ഷിക്കാം

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാഥികൾക്ക് വയനാട് ചെതലയത്ത് സ്ഥിതിചെയ്യുന്ന കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നാലു വർഷ ബിരുദത്തിന് അപേക്ഷിക്കാം (2024 25 അക്കാദമിക വർഷം). ബിഎ സോഷ്യോളജി ഹോണേഴ്‌സ്, ബികോം ഹോണേഴ്‌സ് (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. യോഗ്യത: പ്ലസ്‌ടു / തത്തുല്യം. അപേക്ഷാഫോം ചെതലയം ഐടിഎസ്ആറിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാകും. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷാ ഫോം ജൂൺ പത്ത് വരെ ദി ഡയറക്ടർ, ഐടിഎസ്ആർ, ചെതലയം പിഒ, സുൽത്താൻ ബത്തേരി, വയനാട്, പിൻ: 673592 എന്ന വിലാസത്തിൽ സ്വീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും ക്യാപ് (സെൻട്രലൈസ്ഡ് രജിസ്‌ട്രേഷൻ പ്രോസസ്) രജിസ്‌ട്രേഷൻ ചെയ്തിരിക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 6282064516, 9645598986, 8879325457, 9744013474.

പരീക്ഷാഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയർമെന്‍റ് ആൻഡ് ഇന്‍റലക്ച്വല്‍ ഡിസബിലിറ്റി) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ വിവിധ ബിവോക് ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്പിജി) എംഎ മലയാളം, എംഎസ്ഡബ്ല്യൂ നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.