ബിഎഎൽഎൽബി പ്രോഗ്രാമിന്റെ ഒന്ന് (നവംബർ 2023) ആറ്, പത്ത് (മേയ് 2024) സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 12ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.
പ്രായോഗിക/പ്രോജക്ട്/ വൈവ പരീക്ഷ
നാലാം സെമസ്റ്റർ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പ്രോഗ്രാമിന്റെ പ്രോജക്ട്/ വൈവ പരീക്ഷ 2024 ജൂണ്‍ 10, 11 എന്നീ തീയതികളിലും എംടിടിഎം പ്രോഗ്രാമിന്റെ പ്രായോഗിക/ പ്രോജക്ട്/ വൈവ പരീക്ഷ 2024 ജൂൺ 18, 19, 20 എന്നീ തീയതികളിലും എംഎ സോഷ്യൽ സയന്‍സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഹിസ്റ്ററി പ്രോഗ്രാമിന്റെ പ്രോജക്ട്/ വൈവ പരീക്ഷ ജൂണ്‍ 10 നും അതാതു കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.