കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് (ഐഇടി) കോളജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കീം മോക് പരീക്ഷ സംഘടിപ്പിക്കുന്നു. 31ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.cuiet.info,
[email protected], 9188400223. കീം എഴുതാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591.
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം “കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് മൂന്നര മാസത്തേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ നിയമിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം. കാറ്റഗറി: ഇടിബി ഒരൊഴിവാണുള്ളത്. വാക്ഇൻഇന്റർവ്യു ജൂൺ അഞ്ചിന് രാവിലെ 10.30ന് കാലിക്കട്ട് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഐസിഎസ്എസ്ആർ പ്രൊജക്റ്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പ് കാലിക്കട്ട് സർവകലാശാലാ, മെയിൽ ഐഡി:
[email protected]. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.