University News
പ്രോജക്ട് അസിസ്റ്റന്‍റ് ഒഴിവ്
കാലിക്കട്ട് സർവകലാശാലയിൽ ന്യൂഡൽഹിയിലെ എൻഐഇപിഎ, യുകെയിലെ വാർവിക് സർവകലാശാലാ എന്നിവ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പ്രോജക്ടിന്‍റെ ഭാഗമായി അഞ്ച് പ്രോജക്ട് അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു. മതിയായ യോഗ്യത, അഭിമുഖം, പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 29ന് സർവകലാശാലാ എഡ്യുക്കേഷൻ പഠനവകുപ്പിലാണ് അഭിമുഖം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 9447247627, 9446645939.

കാലിക്കട്ടിൽ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സുവോളജി

കാലിക്കട്ട് സർവകലാശാലാ സുവോളജി പഠന വകുപ്പിൽ ഈ വർഷം ആരംഭിക്കുന്ന പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എംഎസ്‌സി സുവോളജി പ്രോഗ്രാമിലേക്ക് പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി 26. യോഗ്യത ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു / തത്തുല്യ യോഗ്യത. വിശദ വിവരങ്ങൾ സർവകലാശാല പ്രവേശന വിഭാഗം വെബ്സൈറ്റിൽ.

പരീക്ഷാഫലം

എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി (സിബിസിഎസ്എസ്എസ്ഡിഇ) നവംബർ 2023 (2022 ആൻഡ് 2021 പ്രവേശനം), നവംബർ 2022 (2019 ആൻഡ് 2020 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എംവോക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് (സിബിസിഎസ്എസ് 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എംഎ മൾട്ടിമീഡിയ നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ മെയ് 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
More News