കുസാറ്റില്‍ ഹിന്ദി സോഫ്റ്റ്വേര്‍ പഠന ക്ലാസുകള്‍
Wednesday, April 10, 2019 11:36 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഹിന്ദി വിഭാഗത്തില്‍ വിവിധ ഹിന്ദി സോഫ്റ്റ്വേറുകള്,കംപ്യൂട്ടര്‍ അടിസ്ഥാന തത്വങ്ങള്‍, എംഎസ് വേഡ്, എക്സല്‍, പവര്‍പോയിന്റ്, ഇന്റര്‍നെറ്റ്, കീബോര്‍ഡ് ടെക്നിക്സ് എന്നിവയില്‍ പരിശീലനം നല്കുന്നു. എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്സിന് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 3000/ രൂപ. താല്പര്യമുള്ളവര് ബയോഡാറ്റയും ഫോണ്‍ നമ്പറും സഹിതം 30 ന് മുന്‍പ് വകുപ്പ് മേധാവി, ഹിന്ദി വിഭാഗം, കൊച്ചി 682022 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2862500, 2575954.